'ഗോപി മഞ്ചൂരിയന്‍' ചതിച്ചതാണ്, പൊലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്.. ഇനി ക്രൈം ബ്രാഞ്ച് ഇറങ്ങും: ബാല

മകളെ കാണാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ബാല. ഗായിക അമൃത സുരേഷിന്റെയും ബാലയുടെയും മകളാണ് അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ല്‍ ആണ് വേര്‍പിരിഞ്ഞത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു എന്ന് വിളിക്കുന്ന മകള്‍ താമസിക്കുന്നത്. തന്റെ പുതിയ സിനിമ കാണാനെങ്കിലും മകള്‍ കൂടെ ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് ബാല പറയുന്നത്.

‘ഷെഫീഖിന്റെ സന്തോഷം’ എന്ന സിനിമ കണ്ടിറങ്ങിയ ബാലയോട് മാധ്യമപ്രവര്‍ത്തകര്‍ മകളെ കുറിച്ച് ചോദിക്കുകയായിരുന്നു. തന്നെ പറ്റിച്ചതാണ്. മകള്‍ ഇന്ന് കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ചില ഫ്രോഡുകള്‍ തന്നെ പറ്റിച്ചെന്നാണ് ബാല പറഞ്ഞത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗോപി മഞ്ജൂരിയന്‍ എന്നായിരുന്നു ബാലയുടെ പ്രതികരണം.

ബാലയുമായുള്ള ഡിവോഴ്‌സിന് ശേഷം ഈ വര്‍ഷം ഗായകന്‍ ഗോപി സുന്ദറും അമൃതയും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരുന്നു. താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബാല പറയുന്നുണ്ട്. മകള്‍ നന്നായി ജീവിക്കണം, അച്ഛനെന്ന നിലയില്‍ വേറെ ആഗ്രഹമൊന്നുമില്ല. ഇന്ന് തന്റെ സിനിമ വിജയിച്ചു. താനും എലിസബത്തും ഇവിടെയുണ്ട്. തങ്ങള്‍ രണ്ടു പേരും ആഗ്രഹിച്ചതാണ്.

തന്റെ മകളെ സ്വീകരിക്കുക എന്നത് അവളുടെ മനസിന്റെ വലിപ്പമാണ്. നൂറ് ശതമാനം ചതിച്ചതാണ്. സംശയമില്ല. തന്റെ മകള്‍ അവിടെയാണ് ജീവിക്കുന്നത്. അതിനാലാണ് താന്‍ വായടച്ചിരിക്കുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. തന്റെ പടം വിജയിച്ചു. ഇന്റര്‍വ്യു എടുത്തിട്ട് നിങ്ങള്‍ പോകും. എലിസബത്ത് ഡ്യൂട്ടിയ്ക്ക് പോകും. രാത്രി തനിക്ക് ഉറക്കം വരില്ല. കാരണം തന്റെ മകള്‍ക്കും ഉറക്കം വരില്ല.

Read more

അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്നാകും ചിന്തിക്കുക. പടം വിജയിച്ചല്ലോ, ബാലയുടെ മകള്‍ അല്ലേ എന്ന് ടീച്ചര്‍ ചോദിക്കും, കൂടെയിരിക്കുന്ന കൂട്ടുകാര്‍ ചോദിക്കും, നാട്ടുകാര്‍ ചോദിക്കും. എന്ത് ഉത്തരം പറയും അവള്‍? ഇതാണ് റിയാലിറ്റി. തട്ടിപ്പുകാരെ വിശ്വസിക്കരുത്. എറണാകുളത്ത് വലിയ തെറ്റ് സംഭവിച്ചു കൊണ്ടിരിക്കുന്നു. പൊലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഇറങ്ങും. അവരെ പിടിക്കും. നമ്മള്‍ക്ക് നോക്കാം എന്നാണ് ബാല പറയുന്നത്.