എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്, എന്നാല്‍ ഇവര്‍ എന്നെ അറസ്റ്റ് ചെയ്തു; വീഡിയോ പങ്കുവെച്ച് ബാല

ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രി സന്ദര്‍ശിച്ചതിനെ കുറിച്ച് പറഞ്ഞ് ബാല. ‘എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്. എന്നാല്‍ സ്നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തു’ എന്നായിരുന്നു ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ബാല പങ്കുവച്ച വീഡിയോയില്‍ ഉള്ളത്. ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്.

എല്ലാവരും ബാലയുടെ ജനപ്രീതിയെയാണ് പ്രശംസിക്കുന്നത്. ബാല തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഉള്‍പ്പടെ എപ്പോഴും പ്രേക്ഷകരോട് സംസാരിക്കാറുണ്ട്. എലിസബത്തുമായി പിണങ്ങിയതിനെ കുറിച്ചും ബാല പറഞ്ഞിട്ടുണ്ട്. കുടുംബ ജീവിതത്തില്‍ തോറ്റുവെന്ന് വീഡിയോ പങ്കുവച്ചപ്പോള്‍, ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

Read more


എന്നാല്‍ എലിസബത്ത് എന്നും തന്റേതാണെന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ച് അഭ്യൂഹങ്ങള്‍ക്ക് മറുപടിയും ബാല കൊടുത്തിരുന്നു. അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ബാലയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷമാണ് ബാല വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുന്നത്.