ഐപിഎൽ 2025 സീസൺ വളരെ ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള മത്സരം ക്രമേണ ചൂടുപിടിക്കുമ്പോൾ നിലവിൽ എല്ലാ ഫ്രാഞ്ചൈസികളും അവസാന നാലിൽ ഇടം നേടാനുള്ള മത്സരത്തിലാണ്. ഇന്ന് നടക്കാൻ പോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 28-ാം മത്സരത്തിൽ, രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഏറ്റുമുട്ടും. കഴിഞ്ഞ വർഷം, എലിമിനേറ്ററിൽ ആർസിബിയെ പരാജയപ്പെടുത്തിയത് രാജസ്ഥാൻ ആയിരുന്നു. അതിന് പകരം വീട്ടാനുള്ള സുവർണാവസരമാണ് ഇപ്പോൾ ടീമിന് മുന്നിൽ ഉള്ളത്.
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് ആർസിബി – ആർആർ മത്സരം നടക്കുന്നത്. റോയൽസിന്റെ കഴിഞ്ഞ മത്സരത്തിൽ നിന്ന് പിന്മാറിയ ശ്രീലങ്കൻ താരം വാണിന്ദു ഹസരംഗ ടീമിൽ തിരിച്ചെത്തിയേക്കും എന്നത് അവർക്ക് ആവേശ വാർത്ത തന്നെയാണ്. രാജസ്ഥാന്റെ നിരയിൽ ധാരാളം സന്തുലിതാവസ്ഥ കൊണ്ടുവരുന്ന വാണിന്ദു ഹസരംഗ, ആർസിബി ബാറ്റ്‌സ്മാൻമാരെ കുഴക്കും എന്ന് ഉറപ്പാണ്. ആർസിബി vs ആർആർ മത്സരം ഇരു ടീമുകൾക്കും പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയ്ക്കും നിർണായകമാകും.
മത്സരത്തിന് മുമ്പ് കഠിനമായ പരിശീലന സെക്ഷനിൽ ഇരുടീമുകളും ഭാഗമായി. ധ്രുവ് ജൂറൽ ആയിരുന്നു രാജസ്ഥാൻ പരിശീലനത്തിൽ ഇന്നലത്തെ താരമായത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ആർസിബി സ്റ്റാർ വിരാട് കോഹ്‌ലിയും കണ്ട് ഞെട്ടിപ്പോയ ഷോട്ട് ആണ് താരം കളിച്ചത്.
നെറ്റ്സിൽ യുവതാരം അടിച്ച കിടിലൻ സിക്സ് അത് വിരാട് കോഹ്‌ലിയെയും സഞ്ജു സാംസണെയും രാഹുൽ ദ്രാവിഡിനെയും അത്ഭുതപ്പെടുത്തി. ഐപിഎല്ലിൽ ഇതുവരെ മോശം പ്രകടനം കാഴ്ചവെച്ച ധ്രുവ് ജൂറലിന് ആർആർ vs ആർസിബി പോരാട്ടത്തിൽ ഒരു വലിയ പ്രകടനം കാഴ്ചവയ്ക്കാൻ അവസരം ഉണ്ട്.
View this post on InstagramRead more