കാതലിലെ 'ജ്യോ ആന്റ് ജോ' കോമ്പോ ; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മലയാളികളുടെ പ്രിയ താരം

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ ‘ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രത്തിനും പ്രശംസകൾ കിട്ടുന്നുണ്ട്.

ചിത്രത്തിൽ ജ്യോതികയ്ക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയ താരമായിരുന്ന ജോമോൾ ആണ്. ചിത്രത്തിലേക്ക് ആദ്യം വിളി വന്നപ്പോൾ പോവാൻ മടിയായിരുന്നു എന്നായിരുന്നു ജോതിക പറയുന്നത്. തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം തന്നതിന് മമ്മൂട്ടിക്കും സംവിധായകൻ ജിയോ ബേബിക്കും നന്ദി പറയുകയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം.

“കാതലിലേക്ക് ആദ്യം അവസരം ലഭിച്ചപ്പോൾ ഒന്ന് മടിച്ചു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്നായിരുന്നു സംശയം. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്നും തോന്നിയിരുന്നു. എന്നാൽ ഇന്ന് എന്റെ ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് എന്നിൽ വിശ്വസിച്ചതിന് ജിയോ ബേബിയോടും മറ്റെല്ലാവരോടും നന്ദി പറയുന്നു. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് മമ്മൂക്കയ്ക്കും നന്ദി” എന്നാണ് ജോമോൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

View this post on Instagram

A post shared by @actorjomol

Read more

രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് മലയാളയികളുടെ പ്രിയ താരം. വക്കീൽ വേഷത്തിലാണ് ജോമോൾ ചിത്രത്തിലെത്തുന്നത്.