‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എനിക്ക് എതിരെയുളള അപഹാസ്യമായ  സംസാരങ്ങൾ’; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കൈലാഷ്

മിഷൻ സി എന്ന പുതിയ സിനിമയുടെ  ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ നടൻ കൈലാഷിനെതിരെ വലിയ സൈബർ ആക്രമണം തന്നെയാണ് ഉണ്ടായത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൈലാഷ്.

മിഷൻ സിയുടെ പോസ്റ്റർ റിലീസോടെയല്ല അതിന് മുമ്പേ  കഴിഞ്ഞ കുറച്ചധികം നാളുകളായി തനിക്കെതിരെ ഇത്തരത്തിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് കൈലാഷ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ കുറച്ച് നാളായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒരു കാര്യമാണ് ഈ ട്രോളുകൾ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുറച്ച് വർഷങ്ങളായിട്ട് സിനിമകൾ ഇറങ്ങുമ്പോൾ നമ്മളെ വല്ലാതെ അപഹാസ്യപരമായ ചില സംസാരങ്ങൾ, അത്തരം ചില പോസ്റ്റുകളൊക്കെ എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

വിനോദ് ഗുരുവായൂർ എന്ന സംവിധയകനാണ് ആദ്യമായി ഇതെന്താണ് എന്ന് എന്നോട് ചോദിച്ചു. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ട്രോളുകൾ വരുന്നു, എന്താ തെറ്റെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

Read more

അപ്പോൾ ഒന്നുമില്ല വിനോദേട്ടാ എന്ന് ഞാൻ പറഞ്ഞു. അതിനു മുമ്പ് മൂന്നോ നാലോ അഞ്ചോ പേരുടെ ക്യാരക്ടർ പോസ്റ്റർ നമ്മൾ ചെയ്തിട്ടുണ്ട്. പിന്നെ നിന്റേതിൽ എന്താ ഇങ്ങനെ. നമ്മുടെ വിവാദപരമായ പോസ്റ്റർ കഴിഞ്ഞു മറ്റൊരു ക്യാരക്ടർ പോസ്റ്റർ ചെയ്തു. അതിനു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു.