VIRAT KOHLI TRENDING: വിരാട് കോഹ്‌ലിയുടെ WWE-സ്റ്റൈൽ ആഘോഷത്തോടെ പ്രതികരിച്ച് ജോൺ സീന, സോഷ്യൽ മീഡിയ കത്തിച്ച് പുതിയ പോസ്റ്റ്

WWE ഐക്കൺ ജോൺ സീനക്ക് ഇന്ത്യയിൽ ധാരാളം ആരാധകർ ഉണ്ട്. ബുധനാഴ്ച, ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി തന്റെ (ജോൺ സീനയുടെ ) “നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല( You can’t see me ) ആഘോഷം ചെയ്യുന്ന ചിത്രമാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഇതുവഴി ഇതിഹാസത്തോട് ഉള്ള ആരാധന സീനയും പരസ്യമാക്കുന്നു.

ക്രിക്കറ്റ്, ഗുസ്തി ആരാധകരെ സന്തോഷിപ്പിച്ച ഒരു വീഡിയോ ആർസിബി കഴിഞ്ഞ ദിവസം പങ്കുവെച്ചു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പങ്കിട്ട വീഡിയോയിൽ കോഹ്‌ലി തന്റെ ടി20 ലോകകപ്പ് റിങ്ങിന്റെ മോതിരം കാണിച്ചുകൊണ്ട് സീനയുടെ അതേ ആംഗ്യങ്ങൾ ആവർത്തിച്ചത് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഏറ്റുമുട്ടലിന് മുമ്പ് പകർത്തിയ വീഡിയോകളുടെ ഒരു പരമ്പരയിൽ ഉൾപ്പെട്ട ഫോട്ടോയാണ് സീന പങ്കുവെച്ചത്. കോഹ്‌ലിയുടെ ജനപ്രീതി ക്രിക്കറ്റിന് അത്ര പ്രിയങ്കരമല്ലാത്ത രാജ്യങ്ങളിൽ പോലും എത്തുന്നു എന്നത് ഇതുവഴി നമുക്ക് മനസിലാകും.

സീന പോസ്റ്റിന് അടിക്കുറിപ്പുകൾ ഒന്നും നൽകിയില്ല എങ്കിലും നിമിഷങ്ങൾക്ക് ഉള്ളിലാണ് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 2002-ൽ റെസ്ലിങ് കരിയർ ആരംഭിച്ച സീന 16 തവണ ലോക ചാമ്പ്യനായിട്ടുണ്ട്.

View this post on Instagram

A post shared by John Cena (@johncena)

Read more