വിശന്നിട്ട് ഒരു ബിസ്‌ക്കറ്റ് കൂടുതല്‍ എടുത്തതിന് അയാള്‍ എന്റെ കയ്യില്‍ അടിച്ചു, അന്ന് ആ സെറ്റില്‍ വെച്ച് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി: ദുരനുഭവം പങ്കുവെച്ച് നടന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നന്ദു . 1986 ല്‍ പുറത്ത് ഇറങ്ങിയ സര്‍വകലാശാല എന്ന ചിത്രത്തിലൂടെയാണ് നന്ദു സിനിമയില്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമാ സെറ്റില്‍ തനിക്ക് നേരിട്ട ദുരനുഭവം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

”സിനിമ സെറ്റില്‍ വൈകുന്നേരം ചായ ലഭിക്കും. ചായയ്‌ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും കിട്ടും. ചിലപ്പോള്‍ ബോണ്ട ആയിരിക്കും, അല്ലെങ്കില്‍ വട എന്നിങ്ങിനെ എന്തെങ്കിലും ആയിരിക്കും ലഭിക്കുക. ഉച്ചയ്ക്ക് 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ ലഭിക്കും. ഇതിനോടൊപ്പം ബിസ്‌കറ്റ് ലഭിക്കും. ആ സെറ്റില്‍ ബിസ്‌കറ്റ് ആയിരുന്നു ലഭിച്ചത്.

ആദ്യം എല്ലാവര്‍ക്കും ഒരു കപ്പില്‍ ചായ തരും. പിന്നീട് അദ്ദേഹം തന്നെ ബിസ്‌കറ്റും എടുത്ത് തരും. അന്ന് അവിടെ ഞങ്ങളൊരു പത്ത് നാല്‍പത് പേരുണ്ട്. അദ്ദേഹം എല്ലാവര്‍ക്കും രണ്ട് ബിസ്‌കറ്റ് കൊടുത്ത്. വിശപ്പ് കാരണം ഞാന്‍ അതില്‍ നിന്ന് ഒരെണ്ണം അധികം എടുത്തു. ഉടനെ തന്നെ ഇയാള്‍ എന്റെ കയ്യില്‍ ഒരു അടി തന്നു. ബിസ്‌കറ്റ് ആ പാത്രത്തില്‍ തന്നെവീണു. ഇത് തനിക്ക് ഭയങ്കര വിഷമം ആയി. കണ്ണ് നിറഞ്ഞുവെന്നും നന്ദു പറയുന്നു.

Read more

ഇതെല്ലാം മറ്റെയാള്‍ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ബിസ്‌കറ്റ് എടുത്തപ്പോള്‍ ആള്‍ ഓടി കൊണ്ട് വന്നു. ഉടന്‍ തന്നെ ചാന്ദ്രേട്ടന്‍ നല്ല വഴക്ക് പറഞ്ഞു. ഇനി തന്നോട് ഇങ്ങനെയൊന്നും പെരുമാറരുതെന്ന് രൂക്ഷമായ ഭാഷയില്‍ തന്നെ ആളോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയത്”… ആദ്യ ചിത്രത്തിലെ ഒര്‍മ പങ്കുവെച്ച് കൊണ്ട് നന്ദു പറഞ്ഞു.