നടി സിത്താരയെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്, എന്നിട്ടും അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു; ഒടുവില്‍ നിയന്ത്രണം വിട്ടു: വെളിപ്പെടുത്തലുമായി റഹമാന്‍

ഒരു കാലത്ത് മലയാള സിനിമയില്‍ റൊമാന്റിക് ഹീറോ ആയി തിളങ്ങി നിന്ന താരമാണ് റഹ്മാന്‍. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന താരം ശക്തമായ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തി. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്.

സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് ഗോസിപ്പ് കോളങ്ങളിലും പലപ്പോഴായി റഹ്മാന്റെ പേര് ഇടംപിടിച്ചു. നടിമാരായ രോഹിണിയുടെയും ശോഭനയുടെയും പേരില്‍ റഹ്മാനും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

ഇപ്പോള്‍ അത്തരം ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് റഹ്മാന്‍. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചും താരം തുറന്ന് പറഞ്ഞു.

Read more

നടി സിത്താരയുമായി താന്‍ നല്ല അടുപ്പത്തിലായിരുന്നു. അവരെ ഒരു ചേച്ചിയുടെ സ്ഥാനത്താണ് കണ്ടിരുന്നത്. പല പ്രതിസന്ധിഘട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. എടീ പോടീ എന്നൊക്കെ ആരെയെങ്കിലും വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ മാത്രമാണ്. പക്ഷേ ഒരു ഘട്ടത്തില്‍ അവര്‍ വല്ലാതെ മാറിപ്പോയി. ഒരു തമിഴ് സിനിമയുടെ സെറ്റില്‍വെച്ച് അവരെന്നെ മോശക്കാരനാക്കാന്‍ ശ്രമിച്ചു. നായകനായ ഞാന്‍ തൊട്ടഭിനയിക്കാന്‍ പാടില്ലെന്ന് അവര്‍ വാശി പിടിച്ചു. അന്ന് സര്‍വ്വ നിയന്ത്രണം നഷ്ടമായി സൈറ്റില്‍ നിന്ന് തന്നെ താന്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത് എന്നും റഹ്മാന്‍ പറഞ്ഞു.