ഐശ്വര്യ മാറിയില്ലായിരുന്നെങ്കില്‍ പാമ്പ് കടിച്ചേനെ, സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പേടിച്ച് മരത്തില്‍ കയറി: കലാഭവന്‍ ഷാജോണ്‍

ഷൂട്ടിംഗിനിടെ പാമ്പ് വന്ന സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍. നടി ഐശ്വര്യ ലക്ഷ്മി രണ്ട് മിനുട്ട് കൂടി അവിടെ ഇരുന്നിരുന്നുവെങ്കില്‍ പാമ്പ് കടിച്ചേനെ എന്നാണ് ഷാജോണ്‍ പറയുന്നത്. താരം സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ആയിരുന്നു ഷാജോണ്‍ പങ്കുവച്ചത്.

ഒരു ഫൈറ്റ് സീനില്‍ കാട്ടിനുള്ളില്‍ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തിലാണ് ഐശ്വര്യയെ കെട്ടിയിട്ടത്. ഐശ്വര്യയുടെ ഷോട്ട് കഴിഞ്ഞപ്പോള്‍ അവളോട് മറിക്കോളാന്‍ പറഞ്ഞു. ഐശ്വര്യ മാറിയതും അവിടെ നിന്നും ഒരു പാമ്പ് പുറത്തുവന്നു. അണലിയോ മറ്റോ ആണ്.

സെറ്റിട്ടപ്പോള്‍ അതിനടിയില്‍ പെട്ടുപോയതാണെന്ന് തോന്നുന്നു. ഐശ്വര്യ മാറിയില്ലായിരുന്നെങ്കില്‍ അപകടമുണ്ടായേനെ. സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പാമ്പിനെക്കണ്ട് പേടിച്ച് മരത്തില്‍ കയറിയിരുന്നു, ഐശ്വര്യ പേടിച്ച് വിറച്ചുപോയെന്നും ഷാജോണ്‍ പറയുന്നു.

Kalabhavan Shajohn – Malayalam character artist of 'Dhrishyam' fame – My  Words & Thoughts

Read more

പാമ്പ് വന്നിരുന്നെങ്കില്‍ രക്ഷിക്കാന്‍ ഉറപ്പായും താന്‍ വരുമായിരുന്നു എന്നാണ് ഐശ്വര്യയോട് ലൊക്കേഷനില്‍ വച്ച് പറഞ്ഞതെങ്കിലും സത്യത്തില്‍ താന്‍ രക്ഷിക്കാന്‍ പോവില്ലായിരുന്നു എന്നും താരം നര്‍മ്മത്തോടെ പറഞ്ഞു. 2019ല്‍ റിലീസ് ചെയ്ത ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍.