ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇ. ശ്രീധരന്റെയും ഒരു ടെക്നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് നല്‍കിയ അദ്ദേഹത്തിന്റെ സേവനങ്ങളുടെയും വലിയ ആരാധകനാണ് താന്‍. എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അല്‍പം നേരത്തെയായി പോയോ, 10-15 വര്‍ഷം കാത്തിരിക്കാമായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
“”ഇ. ശ്രീധരന്‍ സാറിന്റെയും ഒരു ടെക്നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍. ബിജെപിയില്‍ ചേരാനും മുഖ്യമന്ത്രിയാകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ അതിയായ സന്തോഷം. അദ്ദേഹത്തിന്റെ ഈ തീരുമാനം അല്‍പം നേരത്തെയാക്കി പോയോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരു 10-15 വര്‍ഷം കൂടെ കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് 88 വയസായതല്ലേയുള്ളു”” എന്നാണ് നടന്റെ ട്വീറ്റ്.
Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I”m just apprehensive that it might be a little premature. He could have waited 10-15 years IMHO. He”s only 88 after all.
— Siddharth (@Actor_Siddharth) February 21, 2021
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം ഇ. ശ്രീധരന്‍ അറിയിച്ചത്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരാന്‍ സഹായിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണ് എന്നാണ് ഇ. ശ്രീധരന്‍ പിടിഐയോട് പറഞ്ഞത്.
Read more
ഈ വര്‍ഷം ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വലിയ തോതില്‍ വികസിപ്പിക്കാനും സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് കര കയറ്റാനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.