തീവ്രവാദികള്‍ വെടിവെച്ചാല്‍ വിളിക്കണമെന്ന് പറഞ്ഞ് മുകേഷും മണിയന്‍പിള്ളയും കളിയാക്കി, ഗീത അഞ്ച് മിനിട്ടുള്ളില്‍ പ്രശ്‌നം പരിഹരിച്ചു: സിദ്ദിഖ്

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ഗീത. ഒരുപാട് ശക്തമായ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. ഗീതയെ കുറിച്ച് നടന്‍ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നായര്‍ സാബ്’ എന്ന ഷൂട്ടിംഗിനിടെയാണ് ഈ സംഭവം.

നായര്‍ സാബില്‍ അഭിനയിക്കാന്‍ പോയി കശ്മീരില്‍ നിന്നും തിരിച്ച് വരുമ്പോള്‍ തന്റെ ടിക്കറ്റ് മാത്രം ഓക്കെ ആയില്ല. അന്ന് തീവ്രവാദം ഒക്കെ വരുന്ന സമയമാണ്. മുകേഷും മണിയന്‍ പിള്ള രാജുവും വന്നിട്ട് പറഞ്ഞു ഇവിടെ വെച്ച് തീവ്രവാദികള്‍ വെടി വെച്ചാല്‍ ഏത് നമ്പറില്‍ വിളിക്കണമെന്ന്.

താന്‍ പേടിച്ച് നില്‍ക്കുകയാണ്. എല്ലാവരും കൂടെ കളിയാക്കുന്നു. ഓരോരുത്തരും ടിക്കറ്റുമായി പോവുന്നു. താന്‍ മാത്രം ഇങ്ങനെ നില്‍ക്കുന്നു. ആ സിനിമയ്ക്ക് മുമ്പ് ഗീത തന്നോട് സംസാരിച്ചിട്ടില്ല. എപ്പോഴെങ്കിലും ഗുഡ് മോണിംഗ് പറഞ്ഞിട്ടുണ്ടോ എന്നു പോലും സംശയമാണ്. തന്നെ അവര്‍ അറിയുക പോലുമില്ല.

ഗീത വന്ന് എന്തുപറ്റി എന്ന് ചോദിച്ചു. ടിക്കറ്റ് ഓക്കെ അല്ലെന്ന് പറഞ്ഞു. ‘ഓക്കെ അല്ലെയാ, കൊട്’ എന്ന് പറഞ്ഞ് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ പോയി എയര്‍പോര്‍ട്ട് മാനേജരോട് സംസാരിച്ച് അഞ്ച് മിനുട്ട് കൊണ്ട് അത് ഓക്കെ അടിപ്പിച്ച് കൊണ്ട് വന്നു. അവര്‍ വളരെ പവര്‍ഫുള്‍ ആയ സ്ത്രീ ആണ്.

Read more

ഒരാളോട് എന്തെങ്കിലും കാര്യങ്ങള്‍ പ്രസന്റ് ചെയ്യാനൊക്കെ നല്ല മിടുക്കുള്ള ലേഡി ആണ്. ഉപ്പുകണ്ടം ബ്രദേഴ്‌സില്‍ തന്റെ പെയര്‍ ആയി അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല അടുപ്പമാണ്. ഇപ്പോള്‍ അമേരിക്കയില്‍ ആണ്. ഇടക്കാലത്ത് ഏതോ സിനിമയില്‍ വന്നപ്പോഴും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നാണ് ഗീത ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്.