തന്റെ സ്വഭാവത്തിലടക്കം താന്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന് നടന്‍ ചിമ്പു. ജീവിതത്തെ കുറിച്ച് വാചാലനാതുന്ന സിമ്പുവിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പണ്ട് എന്ത് കേട്ടാലും പ്രതികരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമേ മനസിലേക്ക് എടുക്കുകയുള്ളു എന്നാണ് താരം പറയുന്നത്.
പണ്ട് എവിടെ നിന്ന് എന്തു കേട്ടാലും പ്രതികരിക്കാറുണ്ടായിരുന്നു. പ്രതികരിച്ച് കഴിയുമ്പോള്‍ ലഭിക്കുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. വല്ലാതെ ഡിസ്റ്റര്‍ബ് ആകുമായിരുന്നു. ചിലപ്പോള്‍ സങ്കടം വരുന്ന അവസ്ഥ വരെയുണ്ടാകും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.
എല്ലാം വളരെ സാവധാനം ഇരുന്ന് കേട്ട് മനസിലാക്കി പഠിക്കും. സ്വയമുള്ള സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യം. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാലും ആവശ്യമുള്ളതാണെന്ന് തോന്നിയാല്‍ മാത്രമെ മനസിലേക്ക് എടുക്കാറുള്ളൂവെന്നും സിമ്പു പറയുന്നു.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മാനാട് ഉള്‍പ്പെടെ നില്‍വില്‍ നാല്‍പത്തിയേഴ് സിനിമകള്‍ ചെയ്ത സിമ്പു അമ്പത് തികഞ്ഞ് കഴിഞ്ഞാല്‍ പിന്നെ സംവിധാനത്തിലേക്ക് ഇറങ്ങണമെന്നതിനെ കുറിച്ച് ശക്തമായി ആലോചിക്കുന്നുണ്ടെന്നും വ്യക്തമാക്കി. തന്നെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ക്കും ട്രോളുകള്‍ വരുന്നതിനാല്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
Read more
ട്രോളന്മാരെ ഒരിക്കലും കുറ്റപറയാന്‍ സാധിക്കില്ല. ഓരോഗുത്തരുടേയും അഭിപ്രായ പ്രകടനങ്ങളാണ്. തന്നെ കുറിച്ചുള്ള മീമുകള്‍ അവര്‍ പുറത്തിറക്കുമ്പോള്‍ അതില്‍ മോശം കാര്യങ്ങള്‍ മാത്രമല്ല നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോഴും അവര്‍ ട്രോളുകള്‍ ചെയ്യാറുണ്ട്. അതിനാല്‍ സന്തോഷിക്കാറുണ്ട് എന്നാണ് സിമ്പു പറയുന്നത്.