'ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നു'; വീഡിയോയുമായി വിനായകന്‍

ഭാര്യയുമായുള്ള എല്ലാ ബന്ധവും താന്‍ അവസാനിപ്പിക്കുന്നുവെന്ന് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു എന്നാണ് വീഡിയോയില്‍ വിനായകന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

”ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യ-ഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി” എന്നാണ് വിനായകന്‍ വീഡിയോയില്‍ പറഞ്ഞത്.

താരത്തെ വിമര്‍ശിച്ചു കൊണ്ടുള്ള അസ്ലീല കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. അതേസമയം, വിനായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന താരമാണ് വിനായകന്‍.

Read more

എന്നാല്‍ ഒരു വിഷയത്തെ കുറിച്ച് ക്യാപ്ഷന്‍ ഒന്നുമില്ലാതെ ചിത്രം മാത്രമാണ് വിനായകന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുക. അത് തന്റെ പൊളിറ്റിക്‌സ് ആണെന്ന് വിനായകന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രത്തില്‍ നിന്നും താന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ആളുകള്‍ മനസിലാക്കണം എന്നാണ് വിനായകന്‍ പറഞ്ഞിട്ടുള്ളത്.