വിവാദങ്ങളും അപ്പീലകളും സംസ്ഥാന കലോത്സവത്തിന്റെ ഭാഗമാണ്. 2001ല്‍ നടി അമ്പിളി ദേവി കലാതിലകം ആയപ്പോള്‍, പൊട്ടിക്കരഞ്ഞ് പ്രതികരിച്ച നടി നവ്യ നായരുടെ വീഡിയോ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊല്ലത്തെ കലോത്സവ വേദിയില്‍ എത്തിയ അമ്പിളി ദേവി ഈ വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.
”ഇന്നത്തേക്കാളും ഭീകരപ്രശ്നങ്ങള് അന്ന് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ രണ്ടുപേരും കലാമേഖലയില്‍ തന്നെ വന്നു, ഇപ്പോഴും സിനിമയില്‍ തന്നെ നില്ക്കുന്നു. അതുകൊണ്ടാകും ഈയൊരു വീഡിയോ ഇപ്പോഴും എടുത്ത് ആളുകള്‍ ഇടുന്നത്. എല്ലാ വര്‍ഷവും കലോത്സവ സമയമാകുമ്പോള്‍ ആരംങ്കിലും അത് അയച്ചുതരും.”
”അപ്പോഴാണ് നമ്മള് ഓര്‍ക്കുന്നത് അയ്യോ ഇത് വീണ്ടു വന്നോ എന്ന്. ഇതിനേക്കാള്‍ വലിയൊരു ഇഷ്യു വരികയാണെങ്കില്‍ ഇത് മാഞ്ഞു പോയേക്കാം. എല്ലാം നമുക്ക് പൊസിറ്റീവ് ആയി തന്നെ എടുക്കാം. കാരണം ഓരോ വര്‍ഷവും പുതിയ കലാകാരന്മാര് വരുമ്പോള്‍ പഴയ ആള്‍ക്കാരെ സ്വാഭാവികമായി മറക്കാന്‍ ചാന്‍സ് ഉണ്ട്.”
”പക്ഷെ ഇങ്ങനെയൊരു വീഡിയോ ഉള്ളിടത്തോളം കാലം എന്നെയും നവ്യയെയും ഒന്നും ആള്ക്കാര് മറക്കാന്‍ ചാന്‍സ് ഇല്ല. 2001ലെ സംഭവമാണ് 2024ലും ആള്ക്കാര് കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ശത്രുതയില്ല. അന്ന് കലാതിലകമായി അതിന് ശേഷം നവ്യ സിനിമയിലേക്ക് വന്നു.”
”നവ്യ നല്ലൊരു കലാകാരിയാണ്, നല്ലൊരു അഭിനേത്രിയാണ്, നല്ലൊരു ഡാന്‍സര്‍ ആണ്. അതൊക്കെ പ്രൂവ് ചെയ്തിട്ടുള്ള വ്യക്തിയാണ്. ഞങ്ങളുടെ ലൈഫില്‍ പല പല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ വിഷയങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല” എന്നാണ് അമ്പിളി ദേവി പറയുന്നത്.
Read more
താന്‍ ആദ്യമായി കലോത്സത്തില്‍ പങ്കെടുത്തതിനെ കുറിച്ചും വണ്‍ ഇന്ത്യയോട് അമ്പിളി പ്രതികരിച്ചു. ”1999ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. അതിന് ശേഷം 2008ലും കൊല്ലത്ത് കലോത്സവം ഉണ്ടായിരുന്നു. പിന്നീട് ഇപ്പോഴാണ് കൊല്ലത്ത് കലോത്സവം വരുന്നത്” എന്നാണ് അമ്പിളി പറയുന്നത്.