ഇന്ന് മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഹാർദിക് പാണ്ഡ്യക്ക് സംഭവിച്ച അബദ്ധം ക്രിക്കറ്റ് ആരാധകരെ ചിരിപ്പിച്ചു. ടോസ് സമയത്ത് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ, തന്റെ ടീമിലെ അരങ്ങേറ്റക്കാരന്റെ പേര് മറന്നുപോയിട്ടാണ് മുൻ നായകൻ രോഹിത് ശർമ്മയുടെ അതെ പാത സ്വീകരിച്ചത്.
ടോസ് നേടിയ ഹാർദിക് പാണ്ഡ്യ മത്സരത്തിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. വാങ്കഡെ പ്രതലത്തിൽ നിന്ന് പേസർമാർക്ക് കുറച്ച് സ്വിംഗ് ലഭിക്കുമെന്ന് ടോസ് സമയത്ത് അദ്ദേഹം പറഞ്ഞു “ഞങ്ങൾ ആദ്യം ബോൾ ചെയ്യും. നല്ല ട്രാക്ക് ആണെന്ന് തോന്നുന്നു. വാങ്കഡെയിൽ കളിക്കുമ്പോൾ മഞ്ഞു വന്നാലും ഇല്ലെങ്കിലും അതൊന്നും ഫലത്തെ ബാധിക്കില്ല. അതിനാൽ, ഞങ്ങൾ ചെയ്‌സ് ചെയ്യാൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്യുമ്പോൾ പേസ് ബോളർമാർക്ക് സ്വിങ് കിട്ടും.”
ഐപിഎൽ ഒരു നീണ്ട മത്സരമായതിനാൽ തുടർച്ചയായ തോൽവികളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാൽ തന്റെ ടീം താളത്തിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചുവെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. “ഇതൊരു നീണ്ട ടൂർണമെന്റ് ആണ് . തീർച്ചയായും, ഞങ്ങൾ താളത്തിൽ വരാൻ ആഗ്രഹിക്കുന്നു. ഈ മത്സരത്തിനായി ഞങ്ങൾ ആവേശത്തിലാണ്. ശരിയായ രീതിയിൽ കാര്യങ്ങൾ പോകുകയും ഞങ്ങൾ ഒന്നിച്ച് ശ്രമിക്കുകയും ചെയ്താൽ ജയം ഉറപ്പാണ്.”
ശേഷം രവി ശാസ്ത്രി താരത്തോട് ടീം കോമ്പിനേഷനെക്കുറിച്ച് ചോദിച്ചു, ഇതിന് മറുപടിയായി ഹാർദിക് പാണ്ഡ്യ ഇങ്ങനെ പറഞ്ഞു.
“വിൽ തിരിച്ചുവരുന്നു. ഞങ്ങൾക്ക് ഒരു അരങ്ങേറ്റക്കാരനുണ്ട്… അവന്റെ പേരെന്താണ്… അശ്വനി( കുറച്ച് നേരം ആലോചിച്ച് രോഹിത് സ്റ്റൈലിൽ മുംബൈ നായകൻ) പറഞ്ഞു. ശ്രദ്ധേയമായി, പഞ്ചാബിൽ നിന്നുള്ള 23 വയസ്സുള്ള ഇടംകൈയ്യൻ മീഡിയം പേസറാണ് അശ്വനി കുമാർ, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്-എ, ടി20 ക്രിക്കറ്റുകളിലായി വെറും 10 മത്സരങ്ങൾ മാത്രമേ താരം ഇതുവരെ കളിച്ചിട്ടുള്ളൂ. എന്തായാലും മറവി വീഡിയോ ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
— Drizzyat12Kennyat8 (@45kennyat7PM) March 31, 2025