പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പാത്രമാകുമ്പോഴും ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടി. വിവാദങ്ങള്‍ കൊടുംപിരി കൊണ്ടിരിക്കുമ്പോഴാണ് അപൂര്‍വ്വ നേട്ടവുമായി ചിത്രം മുന്നേറുന്നത്. മോഹന്‍ലാല്‍ ആണ് കളക്ഷന്‍ റെക്കോര്‍ഡ് സംബന്ധിച്ച വിവരം ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
മാര്‍ച്ച് 27ന് തീയറ്ററുകളിലെത്തിയ ചിത്രം ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പതിപ്പ് ഇന്നും തീയറ്ററുകളില്‍ എത്തിയിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ചിത്രത്തിന് പിന്തുണയുമായി സിനിമ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ഇതോടകം രംഗത്തെത്തിയിട്ടുണ്ട്. സിനിമാതാരം ആസിഫ് അലി, സംവിധായകന്‍ ആഷിഖ് അബു, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ ഇതോടകം സിനിമയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.