കന്നിവോട്ട് ചെയ്യാനൊരുങ്ങി നടി മീനാക്ഷി അനൂപ്. വോട്ട് ചെയ്യാനുള്ള സ്ലിപ്പ് പങ്കുവച്ചു കൊണ്ടാണ് ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം മീനാക്ഷി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഇനി താന്‍ കൂടി തീരുമാനിക്കും ആര് ഭരിക്കണം എന്നത് എന്നാണ് മീനാക്ഷി പറയുന്നത്.
”ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്. ആഹാ. (ആദ്യായിട്ട് വോട്ട് ചെയ്യാന്‍ പോവാണ് അയിനാണ് )”എന്നാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സ്ലിപ്പില്‍ മീനാക്ഷിയുടെ യഥാര്‍ഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ട്യാലിമറ്റം എല്‍പി സ്‌കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തുന്നത്.
മീനാക്ഷിയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. രസകരമായ കമന്റുകള്‍ക്ക് മീനാക്ഷി മറുപടിയും കൊടുക്കുന്നുണ്ട്. ”ആരാണ് അനുനയ, കന്നി വോട്ട് കള്ള വോട്ട് ആണോ” എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആധാര്‍ തെളിവുണ്ട് എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.
Read more
അതേസമയം, മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി.