കണ്ട് മറക്കുന്ന ടെലിവിഷന്‍ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടം: അടൂര്‍ ഗോപാലകൃഷ്ണന്‍

കണ്ട് മറക്കുന്ന ടെലിവിഷന്‍ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച “ഫിലിം ഫെസ്റ്റിവല്‍സ് ഇന്‍ സ്ട്രീമിങ് ടൈംസ്” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിനിമ അഭ്രപാളിയില്‍ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണ്. സാങ്കേതിക രംഗത്തെ വളര്‍ച്ച സിനിമയ്ക്ക് ഗുണപരമായ മാറ്റങ്ങള്‍ സമ്മാനിക്കും. പഴയ ശൈലിയിലുള്ള സിനിമാ നിര്‍മാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read more

ഷായി ഹെറഡിയ, സി.എസ്.വെങ്കിടേശ്വരന്‍, ശങ്കര്‍ മോഹന്‍, അഹമ്മദ് ഗൊസൈന്‍, ജോര്‍ജ് റ്റെല്ലര്‍, പിനാകി ചാറ്റര്‍ജി, വിപിന്‍ വിജയ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.