'ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി...' അതീവ ഗ്ലാമറസ് ലുക്കിൽ താരം; ആളാകെ മാറിയെന്ന് ആരാധകർ

സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാരിന്റെ മകളായ അഹാനയ്ക്ക് സിനിമയിലേക്കാൾ ആരാധകർ സോഷ്യൽ മീഡിയയിലാണ്. ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗ്ലാമറസ് ലുക്കിലുള്ള അഹാനയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അഹാനയുടെ ലുക്കിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വളരെ ബോൾഡായ ലുക്ക് എന്നാണ് ആരാധകർ പറയുന്നത്.

ഗ്രീക്ക് ദേവതയെപോലെയുണ്ട്, ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി, മനോഹരമായിരിക്കുന്നു എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് പലരും കുറിക്കുന്നത്.

Read more

ഷൈൻ ടോം ചാക്കോ നായകനെത്തിയ ‘അടി’ ആണ് അഹാന ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് അഹാന കയ്യടി നേടി.