വിവാഹമോചന ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളില്‍ ഒന്നും പങ്കെടുപ്പിച്ചിരുന്നില്ല: ഐശ്വര്യ

സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന നടി ഐശ്വര്യ ഭാസ്‌കര്‍. നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ മോഹന്‍ലാലിന്റെ നരസിംഹം അടക്കം ഒട്ടേറെ മലയാള സിനിമകളില്‍ നായികയായിരുന്നു.

ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അവര്‍ തന്റെ ജീവിതകഥ തുറന്നുപറഞ്ഞത്. ‘ഭര്‍ത്താവ് മുസ്ലീമായിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല. വിവാഹങ്ങള്‍ക്കൊന്നും താന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. അതുകൊണ്ട് കാവ്യ മാധവന്റെ വിവാഹത്തിനും പങ്കെടുത്തില്ല’- താരം

Read more

‘പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്. മകളുടെ കാര്യങ്ങളെല്ലാം അദ്ദേഹവും ഞാനും ഒന്നിച്ചാണ് നടത്തിയിരുന്നത്. എന്റെ അച്ഛന്റെ വീട്ടുകാര്‍ ആ സമയത്ത് നല്ല രീതിയിലുള്ള പിന്തുണ നല്‍കിയിരുന്നു. വിവാഹബന്ധം പിരിയുന്നത് വലിയ കുറ്റമല്ലെന്ന ചിന്താഗതിയായിരുന്നു അവരുടേത്. അവിടെ ചടങ്ങുകളിലൊന്നും മാറ്റിനിര്‍ത്തുന്ന പതിവുകളൊന്നുമില്ലായിരുന്നു. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു.’- ഐശ്വര്യ പറഞ്ഞു.