നരസിംഹം പൊട്ടിപാളീസാവുമെന്നാണ് ഞാന്‍ കരുതിയത്; കാരണം തുറന്നുപറഞ്ഞ് ഐശ്വര്യ

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ഐശ്വര്യ ഭാസ്‌കറും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമ ബോക്സോഫീസില്‍ പരാജയപ്പെടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വിചാരിച്ചതൊന്ന് പോലെയൊന്നുമല്ല പിന്നീട് നടന്നതെന്ന് ഐശ്വര്യ പറയുന്നു.

മോഹന്‍ലാലിനെ കണ്ടാല്‍ത്തന്നെ റൊമാന്‍സ് വരും. റൊമാന്‍സ് വരാത്ത ആള്‍ക്കും അതുവരും. ബെസ്റ്റ് കോസ്റ്റാറെന്ന് പറഞ്ഞാല്‍ അത് മോഹന്‍ലാലാണ്. ബട്ടര്‍ഫ്ളൈസ്, നരസിംഹം, അതുകഴിഞ്ഞ് പ്രജ ഈ മൂന്ന് സിനിമകളാണ് ഞങ്ങളൊന്നിച്ച് ചെയ്തത്. നരസിംഹം എന്റെ കരിയറിലെ തന്നെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രമാണ്. ഈ സിനിമ എട്ടുനിലയില്‍ പൊട്ടുമെന്നായിരുന്നു പ്രിവ്യൂ കണ്ടപ്പോള്‍ തോന്നിയത്.

Read more

ഭയങ്കര നാച്ചുറലായിട്ട് എടുക്കുന്ന മലയാള സിനിമകളാണ് ഞാന്‍ കണ്ടത്. എന്റെ ഭാഗം മാത്രം അഭിനയിച്ചാണ് ഞാന്‍ പോയത്. പ്രിവ്യൂന് പോയപ്പോഴാണ് ലാല്‍ സാര്‍ വരുന്നതും സിംഹം വരുന്നതും. അതുകണ്ടപ്പോള്‍ രജനീകാന്തിന്റെ സിനിമ പോലെയായാണ് എനിക്ക് തോന്നിയത്. ഇത് മലയാളികള്‍ക്ക് ഇഷ്ടമാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു.