'ഭഗവതിയായി അഭിനയിക്കാന്‍ മലയാളത്തിലെ നടിമാരെല്ലാം വിസമ്മതിച്ചു, ചിലര്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല'

‘കള്ളനും ഭഗവതിയും’ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മിക്ക നടികളും വിസമ്മതിച്ചുവെന്ന് സംവിധായകനും നിര്‍മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ബംഗാളി നടിയായ മോക്ഷ ചിത്രത്തില്‍ എത്തിയതിനെ കുറിച്ചാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

കള്ളനും ഭഗവതിയും ചിത്രത്തില്‍ നായകനായി വിഷ്ണു ഉണ്ണികൃഷ്ണനെ നിശ്ചയിച്ചപ്പോള്‍ ഭഗവതിയുടെ വേഷം ചെയ്യാന്‍ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചു. എന്നാല്‍ ആരും അഭിനയിക്കാന്‍ തയാറായില്ല.

മലയാളത്തിലുള്ള ഒട്ടും പ്രശസ്തരായ ചില ആള്‍ക്കാരോട് ചോദിച്ചിട്ട് പോലും അവര്‍ പ്രതികരിക്കാന്‍ തയാറായില്ല. മോക്ഷ ഇങ്ങനൊരു കഥാപാത്രം അവതരിപ്പിക്കാന്‍ വേണ്ടി ദൈവീകമായി വന്ന ഒരാളായിട്ടാണ് എനിക്ക് തോന്നുന്നത് എന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ പ്രസ് മീറ്റില്‍ പറഞ്ഞത്.

Read more

ചിത്രത്തില്‍ അനുശ്രീയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആത്മഹത്യ ചെയ്യാനുറച്ച കള്ളന്‍ മാത്തപ്പന്റെ ജീവിതത്തില്‍ അവിചാരിതമായി ഭഗവതി എത്തുന്നതാണ് ചിത്രത്തിന്റെ കഥ. ജോണി ആന്റണി ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയത്.