മലയാള സിനിമയിലെ പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആണെന്ന് വെളിപ്പെട്ടുവരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് വെളിപ്പെടുത്തിയത്. പൃഥ്വിരാജ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലും പവർ ഗ്രൂപ്പിനെ പറ്റി സൂചിപ്പിച്ചിരുന്നു. പാർവതിക്ക് മുൻപ് ഈ പവർ ഗ്രൂപ്പിന്റെ ഇടപെടൽ കാരണം വിലക്ക് നേരിട്ട വ്യക്തിയായിരുന്നു താനെന്നും പൃഥ്വി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായകൻ വിനയന്റെ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്. ട്വന്റി- 20 സിനിമ നിർമ്മച്ചതിന് ശേഷം ദിലീപ് മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ സ്വാധീനമുള്ള ശക്തിയായി മാറിയെന്നും, നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോബിയുടെ ശക്തി കുറഞ്ഞുവന്നതെന്നും വിനയൻ വെളിപ്പെടുത്തുന്നു.
ദിലീപിനൊപ്പം പത്തോളം സിനിമകൾ ചെയ്തിരുന്നു, സൂപ്പർ സ്റ്റാർ പദവിലെത്തുന്നതിന് മുമ്പായിരുന്നു അത്. പിന്നീട് ട്വന്റി ട്വന്റി സിനിമാ നിർമ്മാണത്തിനെല്ലാം ശേഷം ദിലീപ് സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറി.
ദിലീപ് നാല്പത് ലക്ഷം മുൻകൂർ വാങ്ങിയിട്ട് സംവിധായകന് ഡേറ്റ് കൊടുക്കാതെ നിന്നതായിരുന്നു ആ വിവാദം. ഞാൻ മാക്ട എന്ന അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്നുവന്ന പരാതിയിൽ നടപടിക്ക് ശ്രമിച്ചതിന് ദിലീപ് പിന്നീട് എന്നെ ഒതുക്കാൻ ശ്രമിച്ചു. അങ്ങനെയാണ് സിനിമാ മേഖലയിൽ നിന്നും പ്രധാനപ്പെട്ടവരെല്ലാം മാക്ട അസോസിയേഷനിൽ നിന്ന് രാജിവെക്കുന്നതും പുതിയ അസോസിയേഷൻ തുടങ്ങുന്നതും. അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമാ വ്യവസായം.
നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ആ പവർ ലോബി കുറച്ചെങ്കിലും ഇല്ലാതായത്. സാമൂഹിക മാധ്യമത്തിലൂടെ എനിക്കെതിരെ അവഹേളനവും നടന്നിരുന്നു. ഓർക്കുട്ടിലൂടെ വീ ഹേറ്റ് വിനയൻ ക്യാമ്പയിനും നടന്നു. വർഷങ്ങളോളം വിലക്കും നേരിട്ടു. ഇതിനെല്ലാം നേതൃത്വം നൽകിയത് ദിലീപായിരുന്നു.” വിനയൻ പറയുന്നു.
Read more
അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.