ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായി മാറിയ താരമാണ് മൗനി റോയി. ഇപ്പോഴിതാ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്രയില്‍ ഒരു പ്രധാനവേഷമാണ് മൗനി കൈകാര്യം ചെയ്യുന്നത്. ഇതിനിടെ മൗനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഗായകനും നടനുമായ അമിത് ടണ്ടന്‍. ഇന്ത്യന്‍ ഐഡലിലെ മത്സരാര്‍ത്ഥിയായിരുന്ന അമിത് പിന്നീട് നടനായി മാറുകയായിരുന്നു. കസം തേരെ പ്യാര്‍ കി പരമ്പരയിലൂടെയാണ് താരമാകുന്നത്. താനും ഭാര്യ റൂബിയും ജീവിതത്തില്‍ സങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ മൗനി വഞ്ചിച്ചുവെന്നാണ് അമിത്തിന്റെ ആരോപണം.
പിണങ്ങി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. 2017 ല്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നതുകളുണ്ടാവുകയും തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയുമായിരുന്നു. ഇതിനിടെ റൂബി ഒരു കേസില്‍ പെട്ട് ദുബായിയില്‍ കുടുങ്ങി. പിന്നാലെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും വീണ്ടും ഒരുമിക്കുകയുമായിരുന്നു. ഈ സമയത്ത് മൗനിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചാണ് താരം തുറന്നടിച്ചിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് മനസ് തുറന്നത്. തന്റേയും റൂബിയുടേയും ജീവിതത്തില്‍ മൗനി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും റൂബിയെ ഉപയോഗിച്ചുവെന്നുമാണ് അമിത്തിന്റെ ആരോപണം. ”മൗനി റോയ്, ആരാണത്? മൗനി റോയിയുടെ മുഖം ഇനി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളെന്റെ ഭാര്യയെ ഉപയോഗിക്കുകയായിരുന്നു” എന്നായിരുന്നു അമിത് പറഞ്ഞത്.
Read more
അവള്‍ ജെനുവിന്‍ ആണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ റൂബി പ്രശ്നത്തിലായിരുന്നപ്പോള്‍ അവള്‍ ഞങ്ങളെ കയ്യൊഴിഞ്ഞു. ആളുകളുടെ മുഖം മാറുമെന്ന് പറയുന്നത് പോലെ. റൂബിയുടെ മനസിലെ നോവിച്ചു” എന്നും അമിത് പറഞ്ഞു.