നമ്പി നാരായണന്‍ ആകേണ്ടിയിരുന്നത് മോഹന്‍ലാല്‍, താരം സമ്മതിച്ചിട്ടും ആ ചിത്രം നടന്നില്ല: കാരണം വെളിപ്പെടുത്തി സംവിധായകന്‍

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം മോഹന്‍ലാലിനെ നായകനാക്കി താന്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന്‍. മോഹന്‍ലാല്‍ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നെന്നും എന്നാല്‍ പ്രൊഡൂസറെ കിട്ടാതെ പോയതിനാല്‍ ചിത്രം നടക്കാതെ പോവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ഞാന്‍ നമ്പി നാരായണന്റെ പടം ചെയ്യാനിരുന്നതാണ്. മോഹന്‍ലാല്‍ സാര്‍ ആയിരുന്നു മുഖ്യവേഷത്തില്‍. അദ്ദേഹം ഓകെ പറഞ്ഞതുമാണ്. പക്ഷേ എനിക്ക് പ്രൊഡ്യൂസറെ കിട്ടിയില്ല. കാരണം ആ ചിത്രം കൊമേര്‍ഷ്യല്‍ ആയിരുന്നെങ്കിലും ഒരു ഫോര്‍മുലകഥയായിരുന്നില്ല. ഒരു പാട് പ്രത്യേകതകള്‍ ആ കഥയ്ക്കുണ്ട്. പക്ഷേ ഇവിടുള്ളവര്‍ക്ക് പണം മാത്രമാണ് ലക്ഷ്യം. നമ്മുടെ സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ എത്തുന്നത് അവര്‍ക്ക് ഒരു വലിയ കാര്യമേയല്ല. കേരളത്തിലെ മാത്രം കാര്യമല്ല ഇത്. ഇന്ത്യയില്‍ എമ്പാടും ഇങ്ങനെ തന്നെയാണ്”-ആനന്ദ് മഹാദേവന്‍ കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Related image

Read more

തനിക്ക് മലയാളത്തില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മലയാളത്തില്‍ സിനിമ സംവിധായനം ചെയ്യുമെന്നും ആനന്ദ് മഹാദേവന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ മായിഘട്ട് എന്ന ചിത്രം മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. ഉദയകുമാര്‍ ഉരുട്ടികൊലകേസിന്റെ തനത് ആവിഷ്‌കാരമാണ് മായിഘട്ട്.