'സാറയ്ക്ക് വേണ്ടി മുടി മുറിക്കാന്‍ പറഞ്ഞപ്പോള്‍ അത് റിസ്‌കല്ലേ എന്നാണ് ആദ്യം ചിന്തിച്ചത്'; അനശ്വര

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അനശ്വര രാജൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ മെെക്കിലെ സാറ എന്ന കഥാപാത്രത്തിനായി വേണ്ടി നടി മേക്കൊവർ നടത്തിയിരുന്നു. അതിനെപ്പറഅറി തുറന്ന് പറയുകയാണ് അനശ്വര ഇപ്പോൾ. മുടി മുറിക്കുന്ന കാര്യത്തിൽ ആദ്യം സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സാറയെന്ന കഥാപാത്രത്തെ അത്രമാത്രം ഇഷ്ടമായതിനാലും കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രം ചെയ്യണമെന്ന ആഗ്രഹത്താലും അതിനു തയ്യാറാവുകയായിരുന്നെന്നും നടി പറഞ്ഞു.

സാറ ചെയ്യുന്നതിനായി സംവിധായകൻ വിഷ്ണു ശിവപ്രസാദ് ആകെ പറഞ്ഞ ഡിമാൻഡ് മുടി മുറിക്കണമെന്നതായിരുന്നു. സൂപ്പർ ശരണ്യ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് മൈക്ക് വരുന്നത്. അപ്പോൾ അത് റിസ്‌കല്ലേ, പെട്ടെന്നൊരു മാറ്റം വേണോ എന്ന് ചിന്തിച്ചിരുന്നു. പക്ഷേ, കംഫർട്ട് സോണിന് പുറത്ത് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു.

മാത്രമല്ല, നല്ലൊരു കഥാപാത്രവും. അങ്ങനെ മൈക്ക് സ്വീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അനശ്വര പറഞ്ഞു. അഭിനേതാക്കൾക്ക് കൃത്യമായ മോട്ടിവേഷൻ നൽകുന്ന സംവിധായകനാണ് വിഷ്ണുവെന്നും അനശ്വര കൂട്ടിച്ചർത്തു.കഥാപാത്രത്തെ കുറിച്ച് നമുക്ക് തന്നെ സംശയമുള്ള സമയങ്ങൾ ഉണ്ടാകാം. അപ്പോഴൊക്കെ അത് കൃത്യമായി പറഞ്ഞു തരികയും മോട്ടിവേഷൻ നൽകുകയും ചെയ്യുന്ന സംവിധായകനാണ്.

Read more

ചിത്രത്തിൽ എന്റെ ഫസ്റ്റ് ഷോട്ട് തന്നെ ക്ലൈമാക്‌സിലെ ഒരു രംഗമായിരുന്നു. അപ്പോൾ നല്ല പേടി ഉണ്ടായിരുന്നു. കാരക്ടറിലേക്ക് കൃത്യമായി എത്താൻ തന്നെ കുറച്ചുദിവസം വേണം. അപ്പോഴാണ് ആദ്യ ഷോട്ട് തന്നെ ക്ലൈമാക്‌സ് എടുക്കുന്നത്. പക്ഷെ ആദ്യം തന്നെ ആ സീനുകൾ എടുത്തതിനാൽ പിന്നീടുള്ള ഭാഗങ്ങൾ കൂടുതൽ എളുപ്പമായിയെന്നും അനശ്വര കൂട്ടിച്ചേർത്തു.