സല്‍മാന്‍ ഖാന്‍ സിനിമ തേരേ നാം 2003-ലാണ് റിലീസ് ചെയ്തത്. 10 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ ഗംഭീര വിജയമാണ് നേടിയത്.. റൊമാന്റിക് ട്രാജഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തത് സതീഷ് കൗഷിക് ആയിരുന്നു.
ഈ സിനിമയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്, സത്യത്തില്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു ‘തേരേ നാം’. എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ അനുരാഗ് ് ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് സംവിധാനം സതീഷ് കൗഷിക് ഏറ്റെടുക്കുകയും ചെയ്തു.
എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിന് ശേഷം അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.
താന്‍ സിനിമയില്‍നിന്ന് പിന്‍മാറിയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. സല്‍മാന്‍ ഖാനോട് നെഞ്ചിലെ രോമം വടിക്കരുതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തന്നെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.
Read more
സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന രാധേ എന്ന കഥാപാത്രം ഉത്തര്‍പ്രദേശിലെ ഒരു റൗഡിയാണ്. അവിടെ ജീവിക്കുന്നവര്‍ നെഞ്ചിലെ രോമം വടിക്കുകയില്ല. ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ എന്നെ മാറ്റി മറ്റൊരു സംവിധായകനെ വച്ചു. അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. 2010-ല്‍ റിലീസ് ചെയ്ത ‘ദബാംഗി’ന്റെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ അഭിനവ് കശ്യപാണ്.