ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അയാള്‍ക്ക്, എങ്ങനെ എന്റെ നമ്പര്‍ കിട്ടിയെന്ന് അറിയില്ല: ആരാധകന്‍ ശല്യമായ കഥ പറഞ്ഞ് അനുശ്രീ

തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുശ്രീ. വെറൈറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് അനുശ്രീ തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചത്. ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അയാളുടെ സ്വഭാവമെന്ന് നടി പറഞ്ഞു.

എന്റെ പിന്നാലെ ഭ്രാന്ത് പിടിച്ചത് പോലെ ഒരു ആളുണ്ടായിരുന്നു. ഇയാള്‍ക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ല. പേര് പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവും. പതിനഞ്ച് നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് കാണും.

ഫേസ്ബുക്കില്‍, ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഐഡികളുണ്ടാക്കി മെസേജ് ചെയ്തു. ഗുഡ് മോണിംഗും സംഭവങ്ങളും മാത്രമാണ്. മോശമായി ഒന്നും പറയാറില്ല. പക്ഷെ എനിക്കൊരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്, അനുശ്രീ പറഞ്ഞു.

ഇതല്ലാതെ തനിക്ക് വരുന്ന ആരാധകരുടെ മെസേജുകളൊന്നും ഒരു് ശല്യമായി അനുഭവപ്പെട്ടിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞവരുണ്ട്. പക്ഷെ അതൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

കള്ളനും ഭഗവതിയുമാണ് അനുശ്രീയുടെ പുതിയ സിനിമ. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് അനുശ്രീയുടെ ഒരു സിനിമ വരുന്നത്. ഒരു യുവാവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മമുഹൂര്‍ത്തളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സലിം കുമാര്‍, ജോണി ആന്റണി, പ്രേം കുമാര്‍, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയ്പ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല , ജയകുമാര്‍, മാലാ പാര്‍വ്വതി മുതലായ അഭിനേതാക്കള്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Read more

കെ.വി. അനില്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിന്‍ രാജാണ്. ഗാനരചന സന്തോഷ് വര്‍മ്മ നിര്‍വ്വഹിക്കുന്നു. രതീഷ് റാമാണ് ഛായാ?ഗ്രഹണം. ജോണ്‍കുട്ടി (എഡിറ്റര്‍ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണന്‍ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റില്‍സ്), സച്ചിന്‍ സുധാകര്‍ (സൗണ്ട് ഡിസൈന്‍), രാജാകൃഷ്ണന്‍ (ഫൈനല്‍ മിക്‌സിങ് ) മുതലായവര്‍ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.