പണി വരുന്നത് ഏത് വഴിക്കാണെന്ന് അറിയില്ല, അതൊരു അന്യായ പറ്റിക്കല്‍, അയാള്‍ എന്റെ സുഹൃത്തുമായി റിലേഷനിലാണ്, ജാനിനെ കുറിച്ച് ആര്യ

ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യ തന്റെ പ്രണയത്തെ കുറിച്ച് പല വെളിപ്പെടുത്തലും നടത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പറഞ്ഞ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ആളുകളെ മനസിലാക്കാന്‍ താന്‍ വളരെ പുറകോട്ടാണെന്നാണ് എല്ലാവരും പറയുന്നതെന്ന ് ആര്യ പറഞ്ഞു. ‘ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം ഫേക്ക് ആണോ നല്ലതാണോ എന്നൊക്കെ ഞാന്‍ കണ്ട് പിടിക്കും. എന്നിട്ട് ഇയാള്‍ അടിപൊളി ആണ്. അല്ലെങ്കില്‍ ഇയാള്‍ ശരിയല്ല എന്നൊക്കെ ഞാന്‍ മനസിലാക്കും. പക്ഷേ കുറച്ച് ദിവസം കഴിയുമ്പോള്‍ എനിക്ക് എന്തെങ്കിലും പണി തന്നിട്ട് പോവും. അന്നേരമാണ് എനിക്ക് ആളുകളെ കണ്ട് പിടിക്കാന്‍ അറിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. ആദ്യം ഒരു സ്വഭാവം ആയിരിക്കും. പിന്നെ മറ്റൊന്ന് കാണിക്കും. അതെങ്ങനെയാണ് കണ്ട് പഠിക്കുക എന്ന് ആര്യ ചോദിക്കുന്നു

Read more

അതൊരു അന്യായ പറ്റിക്കലായി പോയെന്ന് പറയാം. എഴുത്തിയഞ്ച് ദിവസം ഞാനൊന്ന് മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്പോള്‍ കണ്ടത് വേറൊരു വ്യക്തിയെയാണ്. ഞാന്‍ പോയ ഗ്യാപ്പില്‍ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷന്‍ ആരംഭിക്കുകയും ചെയ്തു. എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയാണ്. നാലാം ക്ലാസ് മുതല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്. അവരിപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിലാണ്. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോന്ന് ആര്യ ചോദിക്കുന്നത്. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ല.