മട്ടാഞ്ചേരി മാഫിയ എന്നത് സംഘപരിവാറിന്റെ സൃഷ്ടി, ഇതിനെ നിയമപരമായി നേരിടും: ആഷിഖ് അബു

തന്നെയും സുഹൃത്തുക്കളെയും മട്ടാഞ്ചേരി മാഫിയ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആണെന്നും നിയമപരമായി അതിനെ നേരിടുമെന്നും സംവിധായകന്‍ ആഷിഖ് അബു. മനോരമ ന്യൂസിനോടോണ് ആഷിഖ് അബു സംസാരിച്ചത്.

പൗരത്വ പ്രക്ഷോഭം നടക്കുന്ന സമയത്താണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആ ടെര്‍മിനോളജി ഉപയോഗിക്കുന്നത്. പിന്നീട് പൊളിറ്റിക്കലായിട്ട് എനിക്കോ റിമയ്‌ക്കോ, ഞങ്ങളുടെ സുഹൃത്തുക്കളായിട്ടുള്ള, ആ വലയത്തില്‍പ്പെട്ടവര്‍ക്കെതിരെ ഏറ്റവും എളുപ്പം എടുത്ത് ഉപയോഗിക്കുന്ന വാക്കായി അത് മാറി.

ഇതിനെ നിയപരമായി നേരിടും. എന്റെ സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് ആളുകള്‍ എത്തുന്നതോ ഒരിക്കലും പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട ഒന്നായി കരുതുന്നില്ല. എന്റെ ആദ്യത്തെ സിനിമ മുതല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും സ്വന്തം സിനിമ തന്നെയാണ് വലുത്.

മദ്യം ഉപയോഗിച്ച് വരുന്നവര്‍ വരെ ആ സിനിമ നിര്‍മാണത്തിന് തടസമാണ്. അത് വലിയ പ്രശ്‌നമാണ്. അത് അനുവദിക്കാന്‍ പറ്റാത്തതാണ് എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ഗായിക സുചിത്രയുടെ ആരോപണത്തെ തുടര്‍ന്ന് ആഷിഖ് അബുവിനും റിമയ്ക്കുമെതിരെ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.

ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും പല പെണ്‍കുട്ടികളും ഇവിടെ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട് എന്നുമാണ് ഗായിക സുചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെ റിമ കല്ലിങ്കല്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്. യുവമോര്‍ച്ചയാണ് ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

Read more