ഭാഗ്യം, ചിരിച്ചു, നൂറ് കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും;  മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ നടന്‍ അസീസ് നെടുമങ്ങാട്. ഇപ്പോഴിതാ ചിത്രീകരണത്തിരക്കുകള്‍ക്കിടയില്‍ അസീസ് സെറ്റില്‍ നിന്ന് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പൊട്ടിച്ചിരിച്ച് കൊണ്ട് അസീസിനൊപ്പം നടക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. അസീസ്, ജോര്‍ജ് ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ഡോ. റോണിയും ചിത്രത്തില്‍ ഉണ്ട്. ‘ഭാഗ്യം ചിരിച്ചു, 100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’, എന്നാണ് നടന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

Read more

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ചിത്രീകരണത്തില്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. നടന്‍ റോണി ഡേവിഡ് രാജ് സഹ എഴുത്തുകാരനാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ‘ഏജന്റ്’ ആണ് ഉടന്‍ റിലീസുള്ള മമ്മൂട്ടി ചിത്രം.