ഇത്തരം ചിലതില്‍ വിശ്വസിക്കാതെ ജീവിക്കാനും സാധിക്കില്ല; പേര് മാറ്റിയതിനെ കുറിച്ച് ബൈജു

ന്യൂമറോളജി പ്രകാരം പേരിന് മാറ്റം വരുത്തിയതിനെക്കുറിച്ച് നടന്‍ ബൈജു സന്തോഷ്. യഥാര്‍ത്ഥത്തില്‍ തന്റെ പേര് ബി സന്തോഷ് കുമാര്‍ എന്നായിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ വിളിക്കുന്ന ബൈജു എന്ന് പേര് സിനിമയിലും സ്വീകരിച്ചുവെന്നും നടന്‍ പറഞ്ഞു.

പിന്നീട് സീരിയലിലും മിമിക്രിയിലും ബൈജുമാരുടെ തിരക്കായി. പേരിനൊപ്പം പതിനൊന്ന് അക്ഷരമെങ്കിലും വേണമെന്ന ന്യൂമറോജളി പ്രകാരം ബൈജുവിന്റെ കൂടെ സന്തോഷ് കൂടി ചേര്‍ത്തതാണ്. അത് നന്നായി എന്നാണ് പിന്നീടുള്ള അനുഭവം തെളിയിക്കുന്നതെന്ന്’, നടന്‍ കൂട്ടിച്ചേര്‍ത്തു.

‘പൊതുവേ ജ്യോതിഷത്തിലൊന്നും വിശ്വസിക്കുന്ന ആളല്ല ഞാന്‍. എന്ന് കരുതി ഇത്തരം ചിലതില്‍ വിശ്വസിക്കാതെ ജീവിക്കാനും സാധിക്കില്ല. ഉദ്ദാഹരണത്തിന് വാസ്തു നോക്കുന്നത് എന്നെ സംബന്ധിച്ച് വിശ്വസിക്കേണ്ട കാര്യമാണ്. അനുഭവം ഉളളത് കൊണ്ടാണ് അങ്ങനെ പറയുന്നത്.

Read more

വീടിന്റെ കന്നിമൂലയില്‍ ബാത്ത്റൂം പണിതു. അത് പാടില്ലെന്നൊരു വിശ്വാസമുണ്ട്. അതിന്റെ യുക്തി എന്തായാലും രണ്ട് മൂന്ന് വര്‍ഷം ഭയങ്കര കാലക്കേടായിരുന്നു. ഒടുവില്‍ അത് ഉപയോഗിക്കാതെ ഇരുന്നതോടെ ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും’, ബൈജു പറയുന്നു.