മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ വരുമായിരിക്കും, അവര്‍ എവിടെയാണ് ഉള്ളതെന്ന് അറിയില്ല; സംയുക്തയ്‌ക്കെതിരെ ബൈജു

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് എത്താതിരുന്ന നടി സംയുക്തയെ ഷൈന്‍ ടോം ചാക്കോയും സിനിമയുടെ നിര്‍മ്മാതാവും വിമര്‍ശിച്ച സംഭവം ചര്‍ച്ചയായിരുന്നു. ”മേനോന്‍ ആയാലും നായര്‍ ആയാലും ക്രിസ്ത്യാനി ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം” എന്നായിരുന്നു ഷൈന്‍ പ്രസ് മീറ്റിനിടെ പ്രതികരിച്ചത്.

പ്രമോഷന്‍ പരിപാടിക്കായി തമന്നയെ സമീപിച്ചപ്പോള്‍ താനിപ്പോള്‍ 35 കോടിയുടെ സിനിമ ചെയ്യുന്ന തിരക്കിലാണ് എന്നാണ് നടി പറഞ്ഞത് എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞതും. ഇതോടെ സംയുക്തയ്‌ക്കെതിരെ വിവാദങ്ങള്‍ ഉയരുകയായിരുന്നു. ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ബൈജു ഇപ്പോള്‍.

എന്തുകൊണ്ടാണ് ആ കുട്ടി വരാത്തതെന്ന് അറിയില്ല. ചിലപ്പോള്‍ വേറെ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയതായിരിക്കും. ഇപ്പോള്‍ ഷൂട്ടിംഗില്‍ വല്ലോം ആയിരിക്കും. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അത് മാത്രമല്ല നമ്മുടെ സിനിമയുടെ റിലീസ് ഒരുപാട് തവണ മാറ്റിവെച്ചല്ലോ.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന്‍ നടത്തുന്ന കാര്യം നമ്മളാരും പറഞ്ഞ് പഠിപ്പിച്ച് ചെയ്യിപ്പിക്കേണ്ടതല്ലല്ലോ. ഇതൊക്കെ സ്വന്തമായിട്ട് തോന്നണം. ശരിക്കും പറഞ്ഞാല്‍ സംയുക്തയാണ് ഈ സിനിമയിലെ ഹീറോയെന്ന് പറയുന്നത്. അവളെ സംബന്ധിച്ച് കുറച്ച് കൂടി സിനിമയുടെ കാര്യത്തില്‍ മുന്‍കൈ എടുക്കണമായിരുന്നു.

Read more

അത് സിനിമയ്ക്ക് കുറച്ചുകൂടി ഗുണം ചെയ്യുമായിരുന്നു. പിന്നെ 35 കോടിയുടെ സിനിമയിലെ അഭിനയിക്കൂവെന്നും പറയുന്നു. അതിനെ കുറിച്ചും തനിക്ക് അറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മലയാളത്തില്‍ 35 കോടിയുടെ സിനിമ എടുത്താല്‍ അഭിനയിക്കുമായിരിക്കും എന്നാണ് ബൈജു പറയുന്നത്. ബൂമറാംഗ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് താരം സംസാരിച്ചത്.