‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്; ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന പോസ്റ്ററിന് എതിരെ ബാലചന്ദ്രമേനോന്‍

ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന്  നരേന്ദ്രമോദിയുടെ ചിത്രത്തിനൊപ്പം തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് സംവിധായകൻ ബാലചന്ദ്രമേനോന്‍.

ആരുടെയോ വികൃതിയാണിതെന്നും, അവര്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബലചന്ദ്രമേനോന്‍ കുറിച്ചു.

സിനിമാഡയലോഗിനൊപ്പമായിരുന്നു,  പോസ്റ്ററുകള്‍ ബാലചന്ദ്രമേനോന്‍ പങ്കുവെച്ചത്. ‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം’, അദ്ദേഹം കുറിച്ചു.

ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്‌നവും പരിഹരിച്ചോ എന്ന് ചോദിക്കുന്ന പോസ്റ്ററിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്‌നവും പരിഹരിക്കാനാകുമെന്നും അവകാശമുന്നയിച്ചിരുന്നു.