'അത്ര പെട്ടെന്ന് ഒന്നും മറക്കുന്ന ആളല്ല മമ്മൂട്ടി... അത് ഞാൻ അടുത്ത് അഞ്ഞിട്ടുമുണ്ട് ';മനസ്സ് തുറന്ന് ബാലാജി ശർമ്മ

മമ്മൂട്ടി കാരണം തനിക്ക് ലഭിച്ച അവസരങ്ങളെ പറ്റി തുറന്ന് പറഞ്ഞ് നടൻ ബാലാജി ശർമ്മ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരാളെയും പെട്ടന്ന് മറക്കുന്ന ആളല്ല മമ്മൂട്ടിയെന്നാണ് ബാലാജി പറയുന്നത്. അദ്ദേഹമാണ് തനിക്ക് സിനിമയിൽ അവസരം വാങ്ങി തന്നത്. തന്റെ സീരിയലുകൾ അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് തന്നോട് ആദ്യം പറയുന്നത് രാജിവ് പിള്ളയാണ്.

പിന്നീട് ഷാജി കെെലാസിനെ കാണാനായി ‘ആ​ഗസ്റ്റ് 1 ‘എന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങ് സമയത്ത് താൻ പോയിരുന്നു. അവിടെ വെച്ചാണ് താൻ ആദ്യമായി മമ്മൂട്ടിയെ അടുത്ത് കാണുന്നത്. അദ്ദേഹം അകത്തേയ്ക്ക് വന്നപ്പോൾ തന്നെ ഒരു സൂര്യപ്രഭ വന്നപേലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി തന്റെ അടുത്ത് വന്ന് പേര് ചോദിക്കുകയും എന്നിട്ട് ഷാജി കെെലാസിനോട് ഇതാണ് താൻ പറഞ്ഞ ആർട്ടിസ്റ്റ് എന്ന് പറഞ്ഞ് തന്നേ സിനിമയിലേയ്ക്ക് റെക്കമൻ്റ് ചെയ്യുകയും ചെയ്തു.

അന്ന് താൻ ശരിക്കും പേടിച്ച് പോയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ സിനീയൽ ലോക്കെഷനിൽ ഷാജി കെെലാസ് വന്ന് മമ്മൂട്ടിയെ പരിചയമില്ലേ എന്ന് തന്നോട് ചോദിച്ചു. എന്നിട്ട് അദ്ദേഹത്തെ പോയി കാണാനും തന്നോട് പറഞ്ഞിരുന്നു. അത് കേട്ടതിന് പിന്നാലെ ഒന്നു പരിചയപ്പെടാനാണ് എന്ന് പറ‍ഞ്ഞ് താൻ മമ്മൂട്ടിയുടെ അടുത്ത് പോയിരുന്നു. എന്നാൽ അദ്ദേഹം തന്നേപ്പോലും ഞെട്ടിച്ചുകൊണ്ട് ഞാനല്ലെ നിന്നെ പരിചയപ്പെട്ടത് എന്നാണ് തന്നോട് പറഞ്ഞത്.

Read more

അദ്ദേഹത്തെ പിന്നീട് പോയി കാണാനുള്ള ധെെര്യം തനിക്കില്ലയിരുന്നെന്നും ബലാജി പറയുന്നു. വർഷങ്ങൾക്ക് ശേഷം കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിലാണ് താൻ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. അന്ന് താൻ വീണ്ടും മമ്മൂട്ടിയൊട് സംസാരിക്കാൻ ചെന്നപ്പോൾ നിന്നെ ഞാൻ അല്ലെ അന്ന് പരിചയപ്പെട്ടത് എന്ന് പറഞ്ഞെന്നും ബാലാജി പറയുന്നു. ശരിക്കും പച്ചയായ മനുഷ്യനാണ് അദ്ദേഹം യാതൊരു അഹംഭാവവുമില്ലാതെ മനുഷ്യനെ മനസ്സിലാക്കുന്ന നല്ല നടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.