മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് അച്ഛനെ കൂട്ടിക്കൊണ്ടുപോകും , പല സിനിമകളിലേക്കും വന്ന ഓഫര്‍ കോളുകള്‍ കേള്‍ക്കാതെ കട്ട് ചെയ്യുമായിരുന്നു: ബിനു പപ്പു

തന്റെ പിതാവും നടനുമായ കുതിരവട്ടം പപ്പുവിന്റെ അവസാനകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ബിനു പപ്പു. മരിക്കുന്ന സമയത്തും അച്ഛന് സിനിമ ചെയ്ത് മതിയായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. നടക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലും സിനിമ എന്ന ഏക വിചാരമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലെന്നും പപ്പു അഭിമുഖത്തില്‍ വ്യക്തമാക്കി.

അതും ആനിമേഷന്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു അല്ലാതെ സിനിമ ചെയ്യാന്‍ വേണ്ടിയായിരുന്നില്ല. മായാനദി ചെയ്ത ശേഷം സിനിമയുടെ അറിയാത്ത വശങ്ങള്‍ അറിഞ്ഞ് തുടങ്ങി. റിസ്‌ക്ക് എടുക്കാതെ ഒന്നും നടക്കില്ല. മമ്മൂക്കയ്ക്ക് ഇപ്പോഴും അഭിനയിച്ച് മതിയായിട്ടില്ല.’

എന്റെ അച്ഛനും മരിക്കുന്നത് വരെ അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു. അച്ഛന്‍ സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് അച്ഛന് പല സിനിമകളിലേക്കും വന്ന ഓഫര്‍ കോളുകള്‍ ഞങ്ങള്‍ അച്ഛന്‍ കേള്‍ക്കാതെ കട്ട് ചെയ്യുമായിരുന്നു. അച്ഛന് നടക്കാന്‍ പോലും വയ്യാത്ത സമയത്തും അച്ഛന് അഭിനയിക്കാനുള്ള ആഗ്രഹമായിരുന്നു.’ ബിനു പറയുന്നു.

Read more

‘അങ്ങനെയാണ് പല്ലാവൂര്‍ ദേവനാരായണന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ പോലുള്ള സിനിമകളില്‍ അഭിനയിച്ചത്. പല്ലാവൂര്‍ ദേവനാരായണനില്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക സ്വന്തം വണ്ടിയില്‍ വന്ന് അച്ഛനെ കൂട്ടികൊണ്ടുപോകും സെറ്റിലേക്ക്. പുള്ളിയാണ് അച്ഛനെ ഹോട്ടലില്‍ തിരികെ കൊണ്ടുപോയി ആക്കിയിരുന്നതും. ഗ്യാങ്സ്റ്ററിലാണ് ഞാന്‍ ആദ്യം പോലീസ് വേഷം ചെയ്തത്. കസ്റ്റംസ് ഓഫീസറായി അഭിനയിക്കാന്‍ ആഗഹമുണ്ട്.’ ബിനു കൂട്ടിച്ചേര്‍ത്തു.