‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ചിരഞ്ജീവി. അതുപോലെ തന്നെ സംവിധായകന്‍ ആകാനും ആഗ്രഹിക്കുന്നുണ്ട് എന്നാണ് ചിരഞ്ജീവി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളില്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിരഞ്ജീവി തുറന്നു പറഞ്ഞു.
തന്റെ പ്രേക്ഷകരോ ആരാധകരോ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കല്‍പ്പിച്ചാണ് താന്‍ ഓരോ സീനും അഭിനയിക്കുന്നത്. തന്റെ മിക്ക വാണിജ്യ സിനിമകള്‍ക്കും നല്ല പ്രദര്‍ശനം ലഭിക്കുന്നുണ്ട്. വ്യത്യസ്തമായ വേഷങ്ങളില്‍ ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരീക്ഷണം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്.
അതുകൊണ്ടാണ് ‘സ്വയം ക്രുഷി’, ‘ആപത്ബാന്ധവഡു’, ‘മന്ത്രിഗരി വിയ്യാന്‍കൂട്’ എന്നീ സിനിമകളില്‍ അഭിനയിച്ചത്. എന്നിരുന്നാലും, കാലക്രമേണ, ആത്മസംതൃപ്തി തിരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് നല്‍കുകയാണ് പ്രധാനമെന്ന് താന്‍ മനസിലാക്കി.
നിര്‍മ്മാതാക്കളും വിതരണക്കാരും സുരക്ഷിതരായിരിക്കണം, അതാണ് വാണിജ്യ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് എപ്പോള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.
Read more
സംവിധായകന്‍ ആകുന്നതിനെ കുറിച്ചും ആളുകള്‍ ചോദിക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാലം താനും സ്വപ്നം കാണുന്നുണ്ട് എന്നാണ് ചിരഞ്ജീവി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.