'ഐ.എം.ഡി.ബി റേറ്റിംഗ് മാറ്റാം, എന്നാല്‍ എന്റെ മനസ്സ് മാറ്റാനാകില്ല'; നിലപാടില്‍ ഉറച്ച് ദീപിക പദുക്കോണ്‍

ജെഎന്‍യു സര്‍വകലാശയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നതിനെ തുടര്‍ന്ന് ദീപിക പദുക്കോണിന്റെ പുതിയ ചിത്രം “ചപാകി”ന് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഐ.എം.ഡി.ബി റേറ്റിംഗ് കുറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദീപിക പദുക്കോണ്‍.

“ഐ.എം.ഡി.ബി റേറ്റിംഗ് മാറ്റാം, എന്നാല്‍ എന്റെ മനസ്സ് മാറ്റാനാകില്ല” എന്നാണ് ഒരു അഭിമുഖത്തില്‍ ദീപിക സംഭവത്തോട് പ്രതികരിച്ചത്. ചപാകിന്റെ റേറ്റിംഗ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ചതോടെ പത്തില്‍ 4.6 ആണ് റേറ്റിംഗ് ആണ് ചിത്രത്തിനുള്ളത്. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചപാക് സിനിമയുടെ റിലീസിന് രണ്ടു ദിവസം മുമ്പായിരുന്നു ഇത്.

Read more

ജെഎന്‍യു സര്‍വകലാശയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയ താരത്തിന്റെ ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാക്കള്‍ അടക്കം രംഗത്ത് വന്നിരുന്നു.