പന്നികൾ കൂട്ടമായ് വരും, സിങ്കം സിങ്കിളായും വരും; കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രന് പിന്തുണയുമായി സംവിധായകൻ

കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രന് പിന്തുണയുമായി സംവിധായകൻ ജോൺ ഡിറ്റോ.
ശബരിമല വിഷയത്തിൽ നൂറിലധികം കേസുകളെടുത്തതിനെ നേരിടുന്നയാളാണ് കെ.സുരേന്ദ്രനെന്നും അതിനാൽ അദ്ദേഹത്തിന് കേസുകൾ പുതുമയുള്ളതല്ലെന്നും, ബി.ജെ.പിയിലെ സുരേന്ദ്രൻ വിരുദ്ധ വിഭാഗങ്ങളും മലയാള മാധ്യമങ്ങളും സി.പി.എം, കോൺഗ്രസ്, ലീഗ് എന്നീ പാർട്ടികളും
ഒന്നടങ്കം സുരേന്ദ്രനെ വളഞ്ഞു നിന്നാക്രമിക്കുകയാണെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കൊറോണ പ്രതിരോധത്തിൽ പരാജയപ്പെട്ട് 10000 മലയാളികൾ മരിച്ച ദയനീയാവസ്ഥ മറക്കാനും, ജീഹാദികളെ സുഖിപ്പിക്കാനും പിണറായി ഇട്ട കെണിവലയാണ് കൊടകര കുഴൽപ്പണക്കേസെന്നും ജോൺ ഡിറ്റോ ആരോപിക്കുന്നു.

Read more

പിണറായിയുടെ പക താങ്കളെ ആഴത്തിൽ മുറിവേൽപ്പിച്ച് തള്ളിയെറിഞ്ഞാലും താങ്കൾ പതറിപ്പോവരുത് . BJP യിലെ നാണംകെട്ട ഗ്രൂപ്പു മാനേജർമാരായ ജാതിവാദികൾ
ഈ തക്കത്തിന് താങ്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും അറിയാം.ചതിവെട്ടു വെട്ടി അവർ വീഴ്ത്തിയാലും തളർന്നു പോവരുത്. മാധ്യമ കോടതികളിൽ അങ്ങയെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന നെറികെട്ടവരെ കണക്കിലെടുക്കുകയേ ചെയ്യരുത്. കാരണം താങ്കൾ ഒരു പോരാളിയാകുന്നു. പന്നികൾ കൂട്ടമായ് വരും. സിങ്കം സിങ്കിളായും വരും. തോറ്റു പോയാലും അകത്തും പുറത്തുമുള്ള പന്നിക്കൂട്ടങ്ങൾക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കരുത്. മോദിയും അമിത്ഷായും മറ്റനേകം മനുഷ്യരും താങ്കളോടൊപ്പമുണ്ടാകും എന്ന് എനിക്കുറപ്പുണ്ട്.
ജയ്ഹിന്ദ്.