'എന്റെ മുന്നില്‍ അഭിനയിക്കാന്‍ ഗോകുലിന് പേടിയുണ്ടായിരുന്നു, ഇപ്പോള്‍ നന്നായി അഭിനയിക്കുന്നുണ്ട്'

സുരേഷ് ഗോപിയുടെ 252-ാം ചിത്രമായാണ് “പാപ്പാന്‍” ഒരുങ്ങുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തന്റെ മുന്നില്‍ അഭിനയിക്കാന്‍ ഗോകുലിന് പേടിയുണ്ടായിരുന്നു, അത് തങ്ങള്‍ പതിയെ മാറ്റിയെടുത്തു എന്നാണ് ജോഷി പറയുന്നത്. ഇപ്പോള്‍ കുഴപ്പമില്ല. അവന്‍ നന്നായി അഭിനയിക്കുന്നുണ്ട്. സുരേഷും ഗോകുലും ഒന്നിച്ചു വരുന്ന കുറെ രംഗങ്ങള്‍ ഉണ്ട്. ഈ വേഷം ചെയ്യാന്‍ ഗോകുലിനെ വിളിച്ചതു താനാണ്.

Suresh Gopi starrer 'Paappan' is Joshiy's next! | Malayalam Movie News -  Times of India

അവന്‍ കൊള്ളാമെന്നു തോന്നി. കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് പാപ്പന്‍ എന്ന സിനിമ. ഇനി 20 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട് എന്നാണ് ജോഷി മനോരമ ഓണ്‍ലൈന് നല്‍കിയ അിമുഖത്തില്‍ പറയുന്നത്. അതേസമയം, ഗോകുലിന്റെ അഭിനയം ശരിക്കും താന്‍ നേരിട്ടു കാണുന്നത് പാപ്പന്റെ ഷൂട്ടിലാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

Suresh Gopi starrer 'Paappan' is Joshiy's next! | Malayalam Movie News -  Times of India

Read more

അവന്റെ അഭിനയത്തെ കുറിച്ച് നാട്ടുകാര്‍ വിലയിരുത്തി അഭിപ്രായം പറയട്ടെ. ഗോകുലിന് 27 വയസ് ആയി. അവന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താറില്ല. ക്യാമറയ്ക്കു മുന്നില്‍ അച്ഛനും മകനുമില്ല. കഥാപാത്രങ്ങളേ ഉള്ളൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.