“ക്യാപ്റ്റന്‍” ചിത്രത്തിന് ശേഷം ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന “വെള്ളം” ജനുവരി 22ന് തിയേറ്ററുകളില്‍ റിലീസിനെത്തുകയാണ്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയോടും കഥാപാത്രങ്ങളോടും നൂറു ശതമാനം നീതി പുലര്‍ത്തണം എന്ന നിര്‍ബന്ധമുള്ള നടനാണ് ജയസൂര്യ എന്നാണ് സംവിധായകന്‍ മനോരമ ന്യൂസിനോട് പറയുന്നത്.
ക്യാപ്റ്റന്‍ സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാമ്പിലെ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാനായി ആദ്യം സെറ്റിട്ടിരുന്നു. എന്നാല്‍ ഇതെന്തിനാണ് എന്നാണ് ജയസൂര്യ ചോദിച്ചത്. യഥാര്‍ഥ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് ആവശ്യപ്പെടുകയും പൊലീസ് ക്യാമ്പിലെ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കി ആ സീന്‍ എടുക്കുകയായിരുന്നു.
അതുപോലെ വെള്ളം സിനിമയില്‍ ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന സീനുണ്ട്. ഫ്‌ളോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ സമ്മതിച്ചില്ല. ആശുപത്രിയിലെ ഫ്‌ളോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത് എന്നാണ് പ്രജേഷ് സെന്‍ പറയുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് വെള്ളം.
Read more
സംയുക്ത മേനോന്‍, സ്നേഹ പാലിയേരി, സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.