ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാണ് കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വരുമ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരിക്കുന്നു.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈ ഇപ്പോൾ മോശം അവസ്ഥയിലാണ്. മുംബൈക്ക് എതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നെ ഉള്ള രണ്ട് മത്സരങ്ങളിലും ടീം പരാജയമായി. പൊരുതി തോറ്റാൽ എങ്കിലും ചെന്നൈ ആരാധകർക്ക് വിഷമം ഉണ്ടാകില്ലായിരുന്നു, പക്ഷെ പൊരുതാൻ പോയിട്ട് ഒന്നും ശ്രമിക്കാനുള്ള ആര്ജ്ജവം പോലും കാണിക്കാതെയാണ് ടീം തോൽക്കുന്നത്. എന്തായാലും ബാറ്റ്‌സ്ന്മാനാരുടെ പ്രകടനമാണ് ടീമിനെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. തുടക്കത്തിൽ ഉള്ള മെല്ലെപ്പോക്കും അവസാനം ആകുമ്പോൾ ഉള്ള ഏകദിന സ്റ്റൈൽ ഇന്നിംഗ്‌സും ഒകെ ടീമിന് പണിയാകുന്നു.
എന്തായാലും മൂന്ന് മത്സരങ്ങളിൽ നിന്ന് 2 എണ്ണം തോറ്റ് നിൽക്കുയാണ് ടീം ഇന്ന് ഡൽഹിക്ക് എതിരെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന പോരിൽ വലിയ മാറ്റാമാണ് ടീമിൽ വരുത്തിയിരിക്കുന്നത്. അതിൽ ഒന്ന് ജാമി ഓവർട്ടനെ ഒഴിവാക്കി ഡവൻ കോൺവേയുടെ വരവും രാഹുൽ ത്രിപാഠിയെ ഒഴിവാക്കി മുകേഷ് ചൗധരിയുടെ വരവും ആണ്. ഇതിൽ കഴിഞജ് സീസണിലൊക്കെ ചെന്നൈയുടെ നട്ടെല്ലായിരുന്ന കോൺവേയുടെ വരവ് ആരാധകർ ഏറെ ആഗ്രഹിച്ച ഒന്നാണ് . അതിനാൽ തന്നെ ടോസിൽ ഈ മാറ്റം ഋതുരാജ് പറഞ്ഞപ്പോൾ വലിയ കൈയടി ആയിരുന്നു.
രചിൻ രവീന്ദ്രക്ക് ഒപ്പം കോൺവേ എത്തിയാൽ ടീം പഴയ പോലെ മികവ് കാണിക്കും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.