ദുല്‍ഖറിന്റെ പുതിയ ചിത്രം കുറുപ്പിന് വന്‍ വരവേല്പാണ് ലഭിക്കുന്നത് . മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.ആദ്യദിനത്തില്‍ ചിത്രം 2000ത്തിലേറെ ഷോകള്‍ കളിച്ച ചിത്രം നേടിയിരിക്കുന്നത് ആറ് കോടിയിലധികം രൂപയാണ്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടോ എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍.
സിനിമകള്‍ ഒരിക്കലും അവസാനിക്കരുത്…സിനിമകള്‍ ഒരിക്കലും അവസാനിക്കുകയുമില്ല. അതിന്റെ പ്രതിനിധാനമാണ് ക്ലൈമാക്സ്. അതുകൊണ്ടായിരിക്കാം അങ്ങനെ വന്നത്. ലോകത്തെങ്ങും തിന്മയുടെ തുടര്‍ച്ചയാണ് സംഭവിക്കുന്നത്. നീതി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന സംശം ബാക്കിയാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ അവസാനം ഇതുപോലെ ഒരുക്കിയത്. ഈ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാവുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
Read more
ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.