തിരഞ്ഞെടുപ്പ് പൂരം ഗംഭീരമായി, കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരുന്നാലാണ് പ്രശ്‌നം: വിനോദ് കോവൂര്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ സിനിമാ ലോകം വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കോവിഡ് കാലത്തെ കലാകാരന്‍മാരുടെ പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ വിനോദ് കോവൂര്‍ ഇപ്പോള്‍. തിരഞ്ഞെടുപ്പ് പൂരം ഗംഭീരമായി നടന്നു എന്നാല്‍ കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്നമാണെന്ന് നടന്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കാരണമാണ് കൊവിഡ് രൂക്ഷമായത് എന്നാണ് വിനോദ് കോവൂരിന്റെ വാക്കുകള്‍. റിപ്പോര്‍ട്ടര്‍ ലൈവിനോടാണ് നടന്‍ പ്രതികരിച്ചത്. ഗവണ്‍മെന്റിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി. തിരഞ്ഞെടുപ്പിന് ആളുകളൊക്കെ ഗംഭീരമായി കൂടി. എന്നാല്‍ കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്നമാണ്. അതിനൊക്കെ ഭയങ്കര പ്രതിഷേധമുണ്ട്.

തൃശൂര്‍ പൂരത്തേക്കാള്‍ വലിയ പൂരമാണ് തിരഞ്ഞെടുപ്പ് സമയത്ത് നടന്നത്. തൃശൂര്‍ പൂരത്തില്‍ എത്ര ചെണ്ട കലാരന്‍മാരുണ്ട്. അവരുടെ ഒക്കെ വരുമാനമാര്‍ഗം നഷ്ടപ്പെട്ടു. ഇനിയങ്ങോട്ട് എന്താണെന്ന് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്ന അവസ്ഥയാണെന്നും വിനോദ് കോവൂര്‍ പറയുന്നു.

Read more

അതേസമയം, വോട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കണം എന്നാവശ്യവുമായി കല-സാംസ്‌കാരിക രംഗത്തുള്ള പലരും രംഗത്തെത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് സ്ഥിതി ദിനംപ്രതി രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് പ്രതിദിന കണക്കുകള്‍ ഇരുപത്തി അയ്യായിരം കടന്നു.