പാപ്പുവിനെ മാറ്റിനിര്‍ത്തി പിറന്നാൾ ആഘോഷിച്ചത് ശരിയായില്ലെന്ന് ആരാധകര്‍; മറുപടിയുമായി അമൃത സുരേഷ്

ഗോപി സുന്ദറുമായി ഒന്നിച്ചതിന് പിന്നാലെയുള്ള അമൃത സുരേഷിന്റെ ആദ്യ പിറന്നാളായിരുന്നു ഇത്തവണ. കണ്‍മണിക്ക് ആശംസ അറിയിച്ച് ഗോപി സുന്ദറായിരുന്നു ആദ്യമെത്തിയത്. പ്രിയപ്പെട്ടവരെല്ലാം അമൃതയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. വലിയൊരു സര്‍പ്രൈസിന്റെ മനോഹരമായ തുടക്കമെന്നായിരുന്നു അമൃത പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞത്. പാപ്പു എവിടെയെന്നായിരുന്നു വീഡിയോ കണ്ടവര്‍ ചോദിച്ചത്. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടി വീഡിയോയുമായെത്തിയിരിക്കുകയാണ് അമൃത.

എന്റെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍, എന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞായിരുന്നു പാപ്പു മനോഹരമായൊരു ബര്‍ത്ത് കാര്‍ഡ് അമ്മയ്ക്ക് സമ്മാനിച്ചത്. അമ്മ ശക്തയാണെന്നും സ്വീറ്റാണെന്നും പാപ്പു കുറിച്ചിരുന്നു. വീഡിയോയിലൂടെയായാണ് അമൃത പാപ്പുവിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്.

അമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് നേരത്തെയും പാപ്പു എത്തിയിരുന്നു. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ മനോഹരമായൊരു കാര്‍ഡായിരുന്നു അന്നും പാപ്പു അമൃതയ്ക്ക് സമ്മാനിച്ചത്.

Read more

എന്റെ സണ്‍ഷൈന്‍. ഇങ്ങനെയാണ് എന്റെ പിറന്നാള്‍ ദിവസം തുടങ്ങിയത്. എനിക്കാദ്യം കിട്ടിയ പിറന്നാള്‍ സമ്മാനം ഇതാണ്. പിറന്നാളിന് ഇതിലും മികച്ച എന്ത് സമ്മാനം ലഭിക്കാനാണെന്നും അമൃത ചോദിച്ചിരുന്നു. അമൂല്യമാണിതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അമൃത പറഞ്ഞു.