'റിലീസായിട്ട് എട്ടു വര്‍ഷം, സംവിധായകനായി കൈ പിടിച്ചുയര്‍ത്തിയ മമ്മൂട്ടി സാര്‍'; ഹിറ്റ് സിനിമയുടെ സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി മലയാള സിനിമയില്‍ തുടക്കം കുറിച്ചവരില്‍ ഒരാളാണ് ജി മാര്‍ത്താണ്ഡന്‍. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമ റിലീസ് ചെയ്ത് എട്ടു വര്‍ഷം തികഞ്ഞതിനെ കുറിച്ചാണ് ജി മാര്‍ത്തണ്ഡന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും തിരക്കഥാകൃത്തിനും നിര്‍മ്മാതാവിനും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ജി മാര്‍ത്താണ്ഡന്റെ കുറിപ്പ്:

ഇന്ന് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന എന്റെ ആദ്യ ചിത്രം റിലീസ് ആയിട്ട് എട്ടു വര്‍ഷം തികയുകയാണ് എന്നെ ഒരു സംവിധായകനായി കൈപിടിച്ചുയര്‍ത്തിയ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി… ഈ സിനിമ എനിക്ക് വേണ്ടി എഴുതി തന്ന എന്റെ ഗുരുനാഥനായ ബെന്നി ചേട്ടന്‍ (ബെന്നി പി നായരമ്പലം).

ഇത് യാഥാര്‍ത്ഥ്യമാക്കി തന്ന എന്റെ പ്രിയപ്പെട്ട ആന്റോ ചേട്ടന്‍ (ആന്റോ ജോസഫ് )ഇത് നിര്‍മ്മിച്ച എന്റെ സുഹൃത്ത് ശ്രീ ഫൈസല്‍ ലത്തീഫ് ഇതിലെ കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കിയ എല്ലാ അഭിനേതാക്കള്‍ക്കും ഇതിന്റെ പിന്നില്‍ എന്റെ തോളോട് ചേര്‍ന്നു പ്രവര്‍ത്തിച്ച എല്ലാ വ്യക്തിത്വങ്ങള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു… ഒപ്പം ഞാന്‍ വിശ്വസിക്കുന്ന ശക്തി ദൈവത്തിനും നന്ദി.

2013ല്‍ ആണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് റിലീസ് ചെയ്തത്. ഹണി റോസി, സിദ്ദിഖ്, രജിത് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സനം ഷെട്ടി, അബു സലിം, വിനയകന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Read more