ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം ഒരുക്കാനൊരുങ്ങി ഗൗതം മേനോന്‍. ഫഹദിനായുള്ള സ്‌ക്രിപ്റ്റ് തയ്യാറാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നും ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫഹദ്- അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ പിറന്ന “ട്രാന്‍സ്” സിനിമയില്‍ ഗൗതം മേനോന്‍ അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്നാണ് ഫഹദിനെ ഗൗതം അന്ന് പുകഴ്ത്തിയത്.
“ഫഹദിനെ കാണുന്നതിന് മുമ്പും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഫഹദിനെ നായകനാക്കി ഒരുക്കാനായി ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന ഉറപ്പ് ഫഹദ് നല്‍കിയിട്ടുണ്ട്. ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ അഭിനയത്തിലുള്ള കഴിവ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു സീനിന് മുമ്പായി ഫഹദ് എടുക്കുന്ന മുന്‍കരുതല്‍ അപാരമാണ്.” ഗൗതം മേനോന്‍ പറഞ്ഞു.
Read more
ധനുഷിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ “എന്നെ നോക്കി പായും തോട്ട”യ്ക്ക് ശേഷം ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ജോഷ്വാ ഇമൈ പോല്‍ കാക്ക.” ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഗൗതമിപ്പോള്‍. വരുണും രാഹേയുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്.