അത് പക്ഷേ ബാലചന്ദ്രമേനോന്  പിടിച്ചില്ല, അദ്ദേഹം എന്നെ വിളിച്ചു; തുറന്നു പറഞ്ഞ് ഗായത്രി അശോക്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുടുംബപുരാണം’. ബാലചന്ദ്രമേനോൻ ഒരു പ്രധാന വേഷത്തിൽ എത്തുന്ന ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ്  പോസ്റ്റർ ഡിസൈൻ ചെയ്ത ഗായത്രി അശോക് .

“ ‘കുടുംബപുരാണത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ താനതിൽ ഒരു വിദ്യ ഒപ്പിച്ചുവെന്നും  സിനിമയിൽ ബാലചന്ദ്രമേനോന്‍റെ കഥാപാത്രം കുറച്ചു നെഗറ്റീവ് ആയതുകൊണ്ട് പോസ്റ്ററിൽ  അദ്ദേഹത്തിന് ഒരു കൊമ്പ് പിടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.   സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ളവർക്ക് അതു രസിക്കുകയും ചെയ്തു, പക്ഷേ ബാലചന്ദ്രമേനോന് അത് പിടിച്ചില്ല. അദ്ദേഹം തന്നെ വിളിച്ച് അതിനെക്കുറിച്ച് പറയുകയും ചെയ്തുവെന്നും സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

Read more

വളരെ പിശുക്കനായ ഒരു കഥാപാത്രത്തെ ആണ് കുടുംബപുരാണത്തിൽ ബാലചന്ദ്രമേനോൻ അവതരിപ്പിച്ചത്.  കുടുംബ സംവിധായകനെന്ന നിലയിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകനെ അപ് ലിഫ്റ്റ് ചെയ്ത ചിത്രം കൂടിയായിരുന്നു കുടുംബപുരാണം.