മലയാളം ടിവി സീരിയലുകള്‍ക്കും സെന്‍സറിങ് വേണമെന്ന് നടി ഗൗതമി നായര്‍. സീരിയലുകള്‍ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി പറഞ്ഞു. ഐആംവിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡുണ്ട്. എന്നാല്‍ അത് ടിവി സീരിയലുകള്‍ക്ക് ഇല്ല. ഒട്ടനവധി വിഷയങ്ങള്‍ സമൂഹത്തിലുണ്ട്. എന്നിട്ടും എന്തിനാണ് ടിവി സീരിയലുകള്‍ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങള്‍ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്. ഇതെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ടോക്സിക്കാണ്.
ഞാനും ഇന്റര്‍നാഷണല്‍ ടിവി സീരിയലുകള്‍ കാണാറുണ്ട്. പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപ്പെടേണ്ടതുണ്ട്. മുതിര്‍ന്നവര്‍ കാണുമ്പോള്‍ കുട്ടികളും സീരിയലുകള്‍ കാണാനും അത് അവരെ സ്വാധീനിക്കാനും കാരണമാകും’. ഗൗതമി വ്യക്തമാക്കി.
Read more
‘സെക്കന്റ് ഷോ’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഗൗതമി .