ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന സംയുക്തയ്‌ക്കെതിരെ ഷൈന്‍ രംഗത്തെത്തിയിരുന്നു. ‘എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം…’ എന്നാണ് ഷൈന്‍ സംയുക്തയ്‌ക്കെതിരെ പ്രസ് മീറ്റില്‍ സംസാരിച്ചത്.
ഇതിനെതിരെയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ ചര്‍ച്ച ചെയ്‌തോ പരിഹരിക്കാം, അല്ലാതെ ജാതിവാല്‍ മുറിച്ച് കളഞ്ഞ് ധീരമായ നിലപാട് എടുത്ത അഭിനേത്രിയെ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിക്കുകയല്ല വേണ്ടത് എന്നാണ് ഹരീഷ് പേരടി പറയുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ, തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്… അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത.. സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതു സമൂഹത്തിനു മുന്നില്‍ അവഹേളിച്ച്.. നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല… സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോള്‍.. ഷൈന്‍.. ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു.. ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..